Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആദ്യം ഭാഗവതിന്റെ 'രാജാധിരാജന്‍' സന്തതികളെ ഉല്‍പാദിപ്പിക്കട്ടെ; ഹിന്ദുക്കള്‍ പ്രത്യുല്‍പാദനം വര്‍ദ്ധിപ്പിക്കണമെന്ന് പറഞ്ഞ ഭാഗവതിന് രൂക്ഷ പ്രതികരണം

ഹിന്ദുക്കള്‍ പ്രത്യുല്‍പ്പാദനം വര്‍ധിപ്പിക്കണം; ഭാഗവതിന്റെ പ്രസംഗത്തിന് രൂക്ഷപ്രതികരണം

ആദ്യം ഭാഗവതിന്റെ 'രാജാധിരാജന്‍' സന്തതികളെ ഉല്‍പാദിപ്പിക്കട്ടെ; ഹിന്ദുക്കള്‍ പ്രത്യുല്‍പാദനം വര്‍ദ്ധിപ്പിക്കണമെന്ന് പറഞ്ഞ ഭാഗവതിന് രൂക്ഷ പ്രതികരണം
ആഗ്ര , തിങ്കള്‍, 22 ഓഗസ്റ്റ് 2016 (11:32 IST)
ഹിന്ദു ദമ്പതിമാര്‍ സന്താനോല്‍പാദനം വര്‍ദ്ധിപ്പിക്കണമെന്ന ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ പ്രസ്താവനയ്ക്ക് പ്രതികരണവുമായി യുപിയിലെ പ്രതിപക്ഷ നേതാക്കള്‍. ഹിന്ദുക്കള്‍ പ്രത്യുല്‍പാദനം
വര്‍ധിപ്പിച്ചാല്‍ അവരുടെ കുട്ടികള്‍ക്ക് ബിജെപി സര്‍ക്കാര്‍ ജോലി നല്‍കുമോ എന്ന് ബിഎസ്പി നേതാവ് മായാവതി ചോദിച്ചു. 
 
ഭാഗവത് ആദ്യം അദ്ദേഹത്തിന്റെ രാജാധിരാജനോട്( പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഉദ്ദേശിച്ച്) സന്തതികളെ സൃഷ്ടിക്കാന്‍ പറയണമെന്ന് യുപി മന്ത്രി അസം ഖാന്‍ പറഞ്ഞു. ആഗ്രയില്‍ അധ്യാപകരുടെ സമ്മേളനത്തിനിടയ്ക്കായിരുന്നു ആര്‍എസ്എസ് മേധാവിയുടെ വിവാദ പ്രസംഗം. 
 
ഹിന്ദുക്കളുടെ ജനസംഖ്യ വര്‍ധിപ്പിക്കരുതെന്ന് ഏതു നിയമമാണ് നിഷ്‌കര്‍ഷിക്കുന്നത്. മറ്റ് വിഭാഗങ്ങളുടെ ജനസംഖ്യ വര്‍ധിപ്പിക്കുമ്പള്‍ ഹിന്ദുക്കളെ ആരാണ് ഇതില്‍ നിന്നും തടയുന്നത്. ഇത് വ്യവസ്ഥയുടെ പ്രശ്‌നമല്ല, സാമൂഹികാന്തരീക്ഷത്തിന്റെതാണ്. ബിജെപി സര്‍ക്കാരിന്റെ സന്ദേശവാഹകരല്ല താനെന്നും പ്രശ്‌നങ്ങള്‍ മാനവവിഭവ ശേഷി മന്ത്രി പ്രകാശ് ജാവേദ്ക്കറോട് പറയണമെന്നും 11 ജില്ലകളിലെ അധ്യാപകര്‍ പങ്കെടുത്ത പടുകൂറ്റന്‍ സമ്മേളനത്തില്‍ ഭാഗവത് പറഞ്ഞു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മണിയുടെ മരണത്തിൽ മുഖ്യമന്ത്രി മൗനം വെടിയണം; 'അമ്മ' തുടക്കം മുതൽ മണിയെ അവഗണിച്ചു, ദുരൂഹത പുറത്തു കൊണ്ടുവരണം: വിനയൻ