രാഷ്ട്രീയത്തിലേക്കില്ല, പക്ഷേ മോദിയെ പിന്തുണയ്ക്കാമെന്ന് ഉറപ്പ് നൽകി മോഹൻലാൽ!

രാഷ്ട്രീയത്തിലേക്കില്ലെന്ന് ആവർത്തിച്ച് മോഹൻ‌ലാൽ

Webdunia
വ്യാഴം, 14 മാര്‍ച്ച് 2019 (08:43 IST)
രാജ്യം തിരഞ്ഞെടുപ്പ് ചൂടിലേക്ക് പ്രവേശിക്കുകയാണ്. വോട്ട് ചെയ്യേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ജനങ്ങളെ ബോധവത്ക്കരിക്കാന്‍ സിനിമ ലോകത്തെയും കായിക ലോകത്തെയും പ്രമുഖരുടെ പിന്തുണ തേടിയുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വീറ്റിന് വമ്പൻ പിന്തുണ. 
 
തെന്നിന്ത്യന്‍ സൂപ്പര്‍താരങ്ങളായ മോഹന്‍ലാല്‍, നാഗാര്‍ജുന എന്നിവരോടും മോദി പിന്തുണ അഭ്യര്‍ത്ഥിച്ചു. മോഹന്‍ലാലിനെയും നാഗാര്‍ജുനയെയും പ്രത്യേക ട്വിറ്റര്‍ സന്ദേശത്തില്‍ ടാഗ് ചെയ്താണ് പ്രധാനമന്ത്രി പിന്തുണ ആവശ്യപ്പെട്ടിരിക്കുന്നത്.
 
‘നിങ്ങളുടെ പ്രകടനം ലക്ഷക്കണക്കിനു പ്രേക്ഷകരെ രസിപ്പിക്കാറുണ്ട്. ഇത്രയും വര്‍ഷങ്ങള്‍ക്കിടയില്‍ നിരവധി പുരസ്‌കാരങ്ങളും നിങ്ങള്‍ നേടി. എനിക്കൊരു അഭ്യര്‍ത്ഥനയുണ്ട്. കൂടുതല്‍ ജനങ്ങള്‍ വോട്ടു ചെയ്യാന്‍ എത്തുന്നതിന് നിങ്ങള്‍ അവരെ ബോധവത്ക്കരിക്കണം. ഊര്‍ജസ്വലമായ ജനാധിപത്യമായിരിക്കും അതിനുള്ള പുരസ്‌കാരം.’ മോദി ട്വീറ്റില്‍ പറഞ്ഞു.
 
പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥന സ്വീകരിക്കുന്നുവെന്നും ഇക്കാര്യത്തിൽ ജനങ്ങളെ ബോധവത്ക്കരിക്കുന്നതിനു വേണ്ടിയുള്ള കാര്യങ്ങൾ ചെയ്യാമെന്നും അത് തന്നെ വലിയൊരു ഭാഗ്യമായി കാണുന്നുവെന്നും മോഹന്‍ലാല്‍ റീ ട്വീറ്റ് ചെയ്തിട്ടുണ്ട്. 
 
മോഹന്‍ലാലിനും നാഗാര്‍ജുനയ്ക്കു പുറമെ ബോളിവുഡ് സിനിമാതാരങ്ങളായ അമിതാഭ് ബച്ചന്‍, സല്‍മാന്‍ ഖാന്‍, ഷാരൂഖ് ഖാന്‍, ആമിര്‍ ഖാന്‍, കരണ്‍ ജോഹര്‍, അക്ഷയ്കുമാര്‍, ഭൂമി പട്നേക്കര്‍, ആയുഷ്മാന്‍ ഖുറാന, രണ്‍വീര്‍ സിങ്ങ്, വരുണ്‍ ധവാന്‍, വിക്കി കൗശല്‍, ദീപിക പദുകോണ്‍, ആലിയ ഭട്ട്, അനുഷ്‌ക ശര്‍മ്മ തുടങ്ങിയവരോടും നരേന്ദ്ര മോദി പിന്തുണ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

മോദി മഹാനായ വ്യക്തിയും സുഹൃത്തും; ഇന്ത്യാ സന്ദര്‍ശനം പരിഗണിക്കുമെന്ന് ട്രംപ്

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ച സംഭവം; മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഇന്ന് റിപ്പോര്‍ട്ട് നല്‍കിയേക്കും

വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്ത കേസ്; ഒളിവില്‍ പോയ പ്രതിയെ 25 വര്‍ഷങ്ങള്‍ക്ക് ശേഷം പിടികൂടി

ആന്‍ജിയോഗ്രാമിന് വിധേയനാകേണ്ടിയിരുന്ന രോഗി മരിച്ചു; തിരുവനന്തപുരം മെഡിക്കല്‍ കോളേജിനെതിരെ പരാതി

'ഇന്ത്യയിലെ ആളുകള്‍ പല്ല് തേക്കാറില്ല'; വില്‍പന കുറഞ്ഞപ്പോള്‍ കോള്‍ഗേറ്റിന്റെ വിചിത്ര വാദം

അടുത്ത ലേഖനം
Show comments