മങ്കി പോക്‌സ് വ്യാപിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും പരിശോധന ശക്തമാക്കി. ഇതിനായി കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നേരത്തെ വന്ന മങ്കിപോക്‌സ് വൈറസില്‍ നിന്ന് വ്യത്യസ്തമായ വൈറസാണ് ഇപ്പോള്‍ ലോകത്ത് വ്യാപിക്കുന്നത്. നിലവില്‍ ഇന്ത്യയില്‍ ഭയപ്പെടേണ്ട സാഹചര്യം ഇല്ലെന്നും മങ്കി പോക്‌സും കോവിഡും തമ്മില്‍ യാതൊരു ബന്ധവും ഇല്ലെന്നും 32 ഐ സി എം കേന്ദ്രങ്ങളില്‍ പരിശോധന സൗകര്യം ലഭ്യമാണെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.
രോഗത്തിന്റെ മരണനിരക്ക് കൂടുതലാണെങ്കിലും ഇന്ത്യയില്‍ രോഗം വ്യാപിക്കാനുള്ള സാധ്യത കുറവാണെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. ആഫ്രിക്കയുടെ പല ഭാഗത്തും രോഗം വ്യാപിച്ച സാഹചര്യത്തില്‍ ലോകാരോഗ്യ സംഘടന പൊതു അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.