Select Your Language

Notifications

webdunia
webdunia
webdunia
webdunia

രാജ്യത്ത് 24 മണിക്കൂറിനിടെ 900 കേസുകൾ 34 മരണം, കൊറോണ ബാധിതരുടെ എണ്ണം 8,356 ആയി

രാജ്യത്ത് 24 മണിക്കൂറിനിടെ 900 കേസുകൾ 34 മരണം, കൊറോണ ബാധിതരുടെ എണ്ണം 8,356 ആയി

അഭിറാം മനോഹർ

, ഞായര്‍, 12 ഏപ്രില്‍ 2020 (11:48 IST)
രാജ്യത്ത് 24 മണിക്കൂറിനിടെ 900 പുതിയ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്‌തു. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 8,356 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 34 പേരാണ് കൊറോണ ബാധിച്ച് രാജ്യത്ത് മരിച്ചത്.
 
നിലവിൽ 7367 പേരാണ് കൊറോണ ചികിത്സയിലുള്ളത്. 716 പേർ രോഗമുക്തരായതായും കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകളിൽ പറയുന്നു.രാജ്യത്ത് ലോക്ക്ഡൗൺ കൊണ്ടുവന്നതാണ് രോഗബാധിതരുടെ എണ്ണം പിടിച്ചുനിർത്തുന്നതിന് സഹായിച്ചതെന്നും അതല്ലെങ്കിൽ രോഗികളുടെ എണ്ണം എട്ട് ലക്ഷം കടക്കുമായിരുന്നുവെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം പറഞ്ഞു. അതേസമയം ധാരാവിയുൾപ്പടെയുള്ള പ്രദേശങ്ങളിൽ കൊവിഡ് രോഗികളുടെ എണ്ണത്തിൽ വർധനയുണ്ടാവുന്നത് വൻ ആശങ്കയാണ് സൃഷ്ടിക്കുന്നത്.
 
രാജ്യത്ത് ലോക്ക്ഡൗൺ നീട്ടുമെന്ന വാർത്തകൾ വന്നതിന് പിന്നാലെയാണ് പുതിയ കണക്കുകൾ പുറത്തുവന്നിരിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആശ വർക്കറുടെ ജോലി തടസ്സപ്പെടുത്തി,ഭീഷണിപ്പെടുത്തി, എസ്‌ഡി‌പിഐ പ്രവർത്തകർ അറസ്റ്റിൽ