ഉറങ്ങി കിടക്കവെ കൊതുകുതിരി പുതപ്പിലേയ്ക്ക് വീണു; ദമ്പതികൾ മരിച്ചു

ഉത്തര്‍പ്രദേശിലെ സുഭാഷ്‌നഗര്‍ പ്രദേശത്ത് വെള്ളിയാഴ്ച രാത്രിയാണ് സംഭവം.

തുമ്പി ഏബ്രഹാം
ഞായര്‍, 17 നവം‌ബര്‍ 2019 (15:27 IST)
ഉറങ്ങി കിടക്കവെ കൊതുകുതിരി പുതപ്പിലേയ്ക്ക് വീണ് ദമ്പതികള്‍ വെന്തുമരിച്ചു. ഉത്തര്‍പ്രദേശിലെ സുഭാഷ്‌നഗര്‍ പ്രദേശത്ത് വെള്ളിയാഴ്ച രാത്രിയാണ് സംഭവം. പപ്പു, രജ്‌നി എന്നിവരാണ് മരിച്ചത്. പുതപ്പിലേക്ക് വീണ കൊതുകുതിരിയില്‍ നിന്ന് തീ പടര്‍ന്നാണ് മരണം.
 
ഓട്ടോറിക്ഷ തൊഴിലാളിയായ പപ്പുവും ഭാര്യയും ഒറ്റ മുറി വീട്ടില്‍ ആയിരുന്നു താമസം. ഇരുവരും മദ്യപിച്ചിരുന്നെന്നും അതിനാലാകാം രക്ഷപ്പെടാന്‍ സാധിക്കാതിരുന്നതെന്നും വാതില്‍ അകത്തു നിന്ന് കുറ്റിയിട്ട നിലയിലായിരുന്നെന്നും പോലീസ് പറഞ്ഞു.
 
ഇരുവരുടെയും മൃതദേഹങ്ങള്‍ പോലീസ് പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു. സംഭവസ്ഥലത്തെത്തി പോലീസും ഫോറന്‍സിക് അധികൃതരും പ്രാഥമിക അന്വേഷണം നടത്തി. വീടിനുള്ളില്‍ ഉണ്ടായിരുന്ന എല്ലാ വസ്തുക്കളും അഗ്നിക്കിരയായതായി പോലീസ് കൂട്ടിച്ചേര്‍ത്തു.
 
കഴിഞ്ഞ ഒരു വര്‍ഷമായി ഇരുവരും ഈ വീട്ടിലാണ് താമസം. ഇരുവര്‍ക്കും ഒരു മകനുണ്ടെങ്കിലും പരസ്പരം യാതൊരു ബന്ധവുമില്ല. ഇരുവരും കുറെ നാളായി ഒറ്റയ്ക്കാണ് താമസമെന്നും ഇരുവരും ഒരുമിച്ച് മദ്യപിക്കാറുണ്ടെന്നും വീട്ടുടമസ്ഥ പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

കൈയില്‍ കീറിയതോ തീപിടിച്ചതോ ആയ നോട്ടുകളുണ്ടോ? ഇക്കാര്യം അറിയണം

കോടതിയലക്ഷ്യ നടപടി: കശുവണ്ടി കുംഭകോണ കേസില്‍ സര്‍ക്കാരിനെതിരെ വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശനം

ഡിറ്റ് വാ ചുഴലിക്കാറ്റ് തമിഴ്‌നാട് തീരത്തോട് അടുക്കുന്നു; 54 വിമാനങ്ങള്‍ റദ്ദാക്കി, സ്‌കൂളുകള്‍ അടച്ചു

അതിജീവിതയെ പൊതുസമൂഹത്തിനു മനസിലാകുന്ന തരത്തില്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ട് സന്ദീപ് വാര്യര്‍

കൊച്ചിയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിക്ക് കുത്തേറ്റു; വ്യക്തിവൈരാഗ്യമെന്ന് പോലീസ്

അടുത്ത ലേഖനം
Show comments