Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഫാത്തിമയുടെ മരണം; അധ്യാപകർക്കെതിരെ നടപടിയെടുക്കാതെ ഐ ഐ ടി, തമിഴ്നാട് മുഖ്യമന്ത്രിയെ കാണാനൊരുങ്ങി മാതാപിതാക്കൾ

ഫാത്തിമയുടെ മരണം; അധ്യാപകർക്കെതിരെ നടപടിയെടുക്കാതെ ഐ ഐ ടി, തമിഴ്നാട് മുഖ്യമന്ത്രിയെ കാണാനൊരുങ്ങി മാതാപിതാക്കൾ
, വെള്ളി, 15 നവം‌ബര്‍ 2019 (11:03 IST)
മദ്രാസ് ഐഐടിയിലെ മലയാളി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫിന്‍റെ മരണത്തില്‍ ആരോപണവിധേയരായ അധ്യാപകര്‍ക്ക് എതിരെ നടപടി എടുക്കാത്തതില്‍ പ്രതിഷേധം ശക്തമാകുന്നു. അധ്യാപകര്‍ക്ക് എതിരെ തെളിവില്ലെന്നാണ് പൊലീസ് നിലപാട്.
 
സംഭവത്തിൽ ഫാത്തിമയുടെ മാതാപിതാക്കള്‍ ഇന്ന് തമിഴ്നാട് മുഖ്യമന്ത്രിയേയും ഡിജിപിയേയും കണ്ട് പരാതി നല്‍കുന്നുണ്ട്. ഫാത്തിമയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയിട്ട് ഒരാഴ്ച കഴിഞ്ഞെങ്കിലും സംഭവത്തില്‍ കൃത്യമായ വിശദീകരണം നല്‍കാന്‍ മദ്രാസ് ഐഐടി തയാറായിട്ടില്ല. 
 
അധ്യാപകരായ സുദര്‍ശന്‍ പത്മനാഭന്‍, ഹേമചന്ദ്രന്‍, മിലിന്ദ് എന്നിരാണ് ജീവനൊടുക്കാന്‍ കാരണമെന്നാണ് ഫാത്തിമയുടെ ആത്മഹത്യാക്കുറിപ്പിലുള്ളത്. ഒരു വര്‍ഷത്തിനിടെ ചെന്നൈ ഐഐടിയില്‍ അഞ്ച് വിദ്യാര്‍ത്ഥികളാണ് ആത്മഹത്യ ചെയ്തിരിക്കുന്നത്. വിദ്യാർത്ഥികൾ ആവശ്യപ്പെട്ടിട്ട് പോലും ഇതിനെതിരെ ഒരു അന്വേഷണ കമ്മീഷനെ നിയമിക്കാൻ പോലും ഇവർ തയ്യാറാകുന്നില്ല. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൂടെ ജീവിക്കാൻ തയ്യാറല്ലെന്ന് ഭാര്യ; കുപിതനായ ഭർത്താവ് അഞ്ചും എട്ടു വയസ്സുമുള്ള മക്കളെ 300 അടി താഴ്ചയുള്ള മലയിടുക്കിലേക്ക് വലിച്ചെറിഞ്ഞു