Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്വകാര്യദൃശ്യങ്ങൾ പുറത്തുവിടുമെന്ന് കാമുകൻ്റെ ഭീഷണി, 4 കുട്ടികളുടെ അമ്മ ജീവനൊടുക്കി

സ്വകാര്യദൃശ്യങ്ങൾ പുറത്തുവിടുമെന്ന് കാമുകൻ്റെ ഭീഷണി, 4 കുട്ടികളുടെ അമ്മ ജീവനൊടുക്കി
, ബുധന്‍, 9 നവം‌ബര്‍ 2022 (18:40 IST)
ബെംഗളൂരു: സ്വകാര്യദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി കാമുകൻ തുടർച്ചയായി പണം ആവശ്യപ്പെട്ടതിനെ തുടർന്ന് നാലു കുട്ടികളുടെ അമ്മയായ യുവതി ജീവനൊടുക്കി. ബെംഗളൂരുവിലെ ഒരു ബ്യൂട്ടി പാർലറിൽ ജീവനക്കാരിയായ ചാമുണ്ഡേശ്വരി എന്ന മുപ്പത്തഞ്ചുകാരിയാണ് മുൻ കാമുകനായ നെല്ലൂർ സ്വദേശി മല്ലികാർജുൻ്റെ ഭീഷണിയെ തുടർന്ന് ആത്മഹത്യ ചെയ്തത്.
 
കോറമംഗലയിലെ ബ്യൂട്ടി പാർലറിൽ ജോലി ചെയ്തിരുന്ന ചാമുണ്ഡേശ്വരി, ഏതാനും മാസങ്ങൾക്കു മുൻപാണ് ആന്ധ്രയിലെ നെല്ലൂരിൽ നിന്നുള്ള മല്ലികാർജുനെ പരിചയപ്പെടുന്നത്. ഇത് പ്രണയത്തിലേക്ക് വഴിമാറി. ഇരുവരുമൊത്തുള്ള സ്വകാര്യദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയ മല്ലികാർജുൻ അത് പുറത്തുവിടുമെന്ന് ഭീഷണീപ്പെടുത്തി ചാമുണ്ഡേശ്വരിയിൽനിന്ന് പണം ആവശ്യപ്പെടാൻ തുടങ്ങി.
 
തുടക്കത്തിൽ ചെറിയ തുകകളാണ് ചോദിച്ചിരുന്നതെങ്കിലും പിന്നീട് ഇയാൾ 2 ലക്ഷം വരെ ആവശ്യപ്പെട്ടതോടെ യുവതിക്ക് ഗത്യന്തരമില്ലാതായി. സ്വകാര്യദൃശ്യങ്ങൾ പരസ്യമാക്കുമെന്ന ഭീഷണി ശക്തമായതോടെ ഇവർ ജീവനൊടുക്കുകയായിരുന്നു. ചാമുണ്ഡേശ്വരിയുടെ ഭർത്താവ് നൽകിയ പരാതിയിൽ കേസ് റജിസ്റ്റർ ചെയ്ത ബെംഗളൂരു പൊലീസ്, മല്ലികാർജുനായി തിരച്ചിൽ തുടങ്ങി.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ട്വന്റി 20 ലോകകപ്പില്‍ ന്യൂസിലന്റിനെ തകര്‍ത്ത് പാകിസ്ഥാന്‍ ഫൈനലില്‍