ഭാര്യയുമായുണ്ടായ വഴക്കിന് പിന്നാലെ യുവാവ് കിണറ്റിലേക്ക് ബൈക്ക് ഓടിച്ചു ഇറക്കി. പിന്നാലെ രക്ഷിക്കാനിറങ്ങിയ നാലുപേരുള്‍പ്പെടെ അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം. ജാര്‍ഖണ്ഡിലെ ഹസാരിബാഗിലെ ചാര്‍ഹിയിലാണ് സംഭവം. ബൈക്കുമായി കിണറ്റില്‍ ചാടിയ യുവാവ് ഉള്‍പ്പെടെ അഞ്ച് പേരാണ് കൊല്ലപ്പെട്ടത്.
ചാര്‍ഹി പോലീസ് സ്റ്റേഷന്‍ ഓഫീസര്‍ ഗൗതം കുമാര്‍ പറയുന്നതനുസരിച്ച് ഭാര്യയുമായി വഴക്കുണ്ടാക്കിയതിന് പിന്നാലെ സുന്ദര്‍ കര്‍മലി എന്ന 36 കാരനായ യുവാവ് മറയില്ലാത്ത കിണറ്റിലേക്ക് ബൈക്കോടിച്ച് ഇറക്കുകയായിരുന്നു. യുവാവിനെ രക്ഷിക്കാന്‍ ഒന്നിനു പിറകെ നാലുപേര്‍ക്ക് കിണറ്റില്‍ ഇറങ്ങി. എന്നാല്‍ കിണറില്‍ വിഷവാതകം ഉണ്ടെന്ന കാര്യം ഇവര്‍ അറിഞ്ഞിരുന്നില്ല.
പോലീസ് എത്തി അഞ്ച് പേരെയും ചാര്‍ഹിയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടതായി ഡോക്ടര്‍മാര്‍ അറിയിക്കുകയായിരുന്നു. വിഷവാതകമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.