Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിട്ടുകൊടുക്കാതെ തമിഴ്‌നാട്, മുല്ലപ്പെരിയാറിൽ ജലനിരപ്പ് 152 അടിയാക്കും

വിട്ടുകൊടുക്കാതെ തമിഴ്‌നാട്, മുല്ലപ്പെരിയാറിൽ ജലനിരപ്പ് 152 അടിയാക്കും
, ബുധന്‍, 5 ജനുവരി 2022 (19:10 IST)
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കി ഉയർത്താനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ആവർത്തിച്ച് തമിഴ്‌നാട് സർക്കാർ. നിയമസഭാ സമ്മേളനത്തിന് മുന്നോടിയായി ഗവർണർ ആർ എൻ രവി സഭയിൽ നടത്തിയ പ്രസംഗത്തിലാണ് ജലനിരപ്പ് ഉയർത്താൻ സർക്കാർ പ്രതിജ്ഞാബദ്ധമെന്ന് ആവർത്തിച്ചത്.
 
കഴിഞ്ഞ ഒരുപാട് വർഷങ്ങളായി ജലനിരപ്പ് 142 അടിയായി നിർത്താൻ നിർബന്ധിതരായിരുന്നു. സുപ്രീം കോടതിയുടെ വിധിയുടെ പശ്ചാത്തലത്തിൽ 152 അടിയാക്കി ഉയർത്തുക തന്നെ ചെയ്യും.അയൽ സംസ്ഥാനങ്ങളുടെ സഹകരണം ഇക്കാര്യത്തിൽ തമിഴ്നാട് സർക്കാർ പ്രതീക്ഷിക്കുന്നുണ്ടെന്നും ​ഗവർണർ സഭയിൽ പറഞ്ഞു. കാവേരി നദിക്ക് കുറുകെയുള്ള നിർദിഷ്ട മെക്കേദാട്ടു അണക്കെട്ട് പദ്ധതി നടപ്പാക്കാൻ കർണാടകയെ അനുവദിക്കില്ലെന്നും ഗവർണർ പ്രസംഗത്തിൽ വ്യക്തമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കരുതൽ ഡോസായി അതേ വാക്‌സിൻ: നഗരങ്ങളിൽ പടരുന്നത് ഒമിക്രോൺ,കേരളമുൾപ്പടെ 8 സംസ്ഥാനങ്ങളിൽ ആശങ്ക