മലമുകളിൽ നിന്നും സെൽഫി എടുക്കുന്നതിനിടയിൽ 900 അടി താഴ്ചയിലേക്ക് വീണ് യുവതി മരിച്ചു

Webdunia
വ്യാഴം, 21 ജൂണ്‍ 2018 (14:54 IST)
മുംബൈ: സെൽഫി എടുക്കുന്നതിനിടയിൽ മലമുകളിൽ നിന്നും 900 അടി താഴ്ചയിലേക്ക് വീണ് യുവതി മരിച്ചു. ചൊവ്വാഴ്ച വൈകിട്ട് 6.30ഓടെയായിരുന്നു സംഭവം. ന്യൂഡൽഹി സ്വദേശിനി 35 കാരിയായ സരിത ചൌഹാനാണ് മരണപ്പെട്ടത്. 
 
നാല് ദിവസത്തെ വിനോദ സഞ്ചാരത്തിനായി മുംബൈ അടുത്തുള്ള മതെരാൻ മല നിരകളിൽ എത്തിയതായിരുന്നു ഇവരും കുടുംബവും. ഇവിടെ വച്ച് സെൽഫി എടുക്കുന്നതിനിടയിൽ ശക്തമായ കാറ്റിൽ ബാലൻസ് തെറ്റി ഇവർ 900 അടി താഴ്ചയുള്ള കൊക്കയിലേക്ക് പതിക്കുകയായിരുന്നു എന്നാണ് ഭർത്താവ് റാം മോഹൻ ചൌഹാൻ പൊലീസിൽ മൊഴി നൽകിയിരിക്കുന്നത്.
 
സംഭവ സമയം ഭർത്താവ് റാം മോഹൻ ചൌഹാനും മക്കളും കൂടെയുണ്ടായിരുന്നു. പൊലീസ് ആദിവാസികളുടെയും പർവ്വതാരോഹകരുടെയും നേതൃത്വത്തിൽ ഇന്നലെ രാവിലെ മുതൽ  നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്താനായത്. 
 
ഫോട്ടോ ക്രെഡിറ്റ്സ്പ്പ്: മംഗളം ഓൺലൈൻ 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇൻഡിഗോ പ്രതിസന്ധി, സാഹചര്യം മുതലെടുത്ത് വിമാനകമ്പനികൾ,ടിക്കറ്റുകൾക്ക് എട്ടിരട്ടി വില, ആകാശക്കൊള്ള!

വിവാഹപ്രായമായില്ലെങ്കിലും ഒരുമിച്ച് ജീവിക്കാം, ലിവ് ഇൻ ബന്ധമാകാമെന്ന് ഹൈക്കോടതി

യുഎസിന് റഷ്യയിൽ നിന്നും എണ്ണ വാങ്ങാം, ഇന്ത്യയ്ക്ക് പറ്റില്ലെന്നാണോ? ചോദ്യം ചെയ്ത് പുടിൻ

ഇൻഡിഗോയിലെ പ്രതിസന്ധി തുടരുന്നു, രാജ്യവ്യാപകമായി റദ്ദാക്കിയത് 550- ലധികം വിമാനസർവീസുകൾ

എച്ച് 1 ബി, എച്ച് 4 വിസ: അപേക്ഷകർ സാമൂഹിക മാധ്യമ അക്കൗണ്ട് പരസ്യമാക്കണം

അടുത്ത ലേഖനം
Show comments