Publish Date: Mon, 10 Jul 2017 (18:01 IST)
Updated Date: Mon, 10 Jul 2017 (18:04 IST)
യോഗ പഠിപ്പിക്കാനെന്ന പേരില്‍ സ്ത്രീകളെ ലൈംഗികമായി ഉപയോഗിച്ച 57കാരന്‍ അറസ്റ്റില്‍. ശിവ്‌റാം റൌത് എന്നയാളാണ് മുംബൈയില്‍ അറസ്റ്റിലായത്.
ഭര്‍തൃമതിയായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. അതിന് ശേഷം മറ്റ് നാല് സ്ത്രീകള്‍ കൂടി യോഗാഗുരുവിനെതിരെ പരാതി നല്‍കുകയായിരുന്നു.
ശിവം തീര്‍ത്ഥ് യോഗ അക്കാദമി എന്ന സ്ഥാപനം നടത്തിവരികയായിരുന്നു ശിവ്‌റാം റൌത്. ഇവിടത്തെ വിദ്യാര്‍ത്ഥിനികളാണ് പീഡനത്തിനിരയായത്.
ആദ്യമൊക്കെ ശരീരത്തില്‍ അറിയാതെയെന്നോണമുള്ള സ്പര്‍ശനങ്ങളായിരുന്നു ശിവ്‌റാം നടത്തിയിരുന്നതെന്ന് സ്ത്രീയുടെ പരാതിയില്‍ പറയുന്നു. പിന്നീട് ആറുമാസത്തോളം ശാരീരിക പീഡനം തുടര്‍ന്നു. ഒടുവില്‍ സ്ത്രീ ഭര്‍ത്താവിനോട് വിവരം പറഞ്ഞപ്പോഴാണ് സംഗതി കേസായത്.
പിടിയിലായ യോഗാഗുരു പിന്നീട് ജാമ്യത്തില്‍ പുറത്തിറങ്ങി. കേസിന്‍റെ നിജസ്ഥിതി കുറച്ചുദിവസങ്ങള്‍ക്കുള്ളില്‍ വെളിച്ചത്തുവരുമെന്നാണ് ശിവ്‌റാം തീര്‍ത്ഥ് യോഗാ അക്കാദമി അറിയിച്ചിരിക്കുന്നത്.
BIJU
Publish Date: Mon, 10 Jul 2017 (18:01 IST)
Updated Date: Mon, 10 Jul 2017 (18:04 IST)