സംവിധായകനെ കൊലപ്പെടുത്താന്‍ കൊട്ടേഷന്‍; പ്രമുഖ നടിക്ക് മൂന്ന് വര്‍ഷം തടവ്
സംവിധായകനെ കൊല്ലാന്‍ ഗൂഢാലോചന നടത്തിയ നടിക്ക് തടവ്
ചലച്ചിത്ര സംവിധായകനായ മധൂര്‍ ഭണ്ഡാര്‍ക്കറെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടിക്ക് മൂന്ന് വര്‍ഷം തടവ്. മുംബൈ കോടതിയാണ് നടിയായ പ്രീതി ജയിനിനും മറ്റ് രണ്ട് പേര്‍ക്കും തടവ് ശിക്ഷ വിധിച്ചത്. കേസില്‍ അഞ്ച് പ്രതികളാണ് ഉണ്ടായിരുന്നതെങ്കിലും രണ്ട്പേരെ കോടതി വെറുതെ വിട്ടു.
2005ലായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. പ്രീതി ജയിന്‍ മധൂര്‍ ഭണ്ഡാര്‍ക്കറെ കൊലപ്പെടുത്തുന്നതിനായി അരുണ്‍ എന്ന വ്യക്തിക്ക് 75,000 രൂപ നല്‍കിയിരുന്നു. എന്നാല്‍ അരുണ്‍ കൊല നടത്തിയില്ല. തുടര്‍ന്ന് പ്രീതി പണം തിരികെ ആവശ്യപ്പെടുകയും ഇതെ ചൊല്ലി വാക്കുതര്‍ക്കം ഉണ്ടാവുകയും പൊലീസ് വിവരം അറിയുകയുമായിരുന്നു.
2012ല്‍ മധൂര്‍ ഭണ്ഡാര്‍ക്കര്‍ക്കെതിരെ പ്രീതി ബലാത്സംഗ കേസ് കൊടുത്തിരുന്നു. എന്നാല്‍ ഈ കേസ് പരിഗണിച്ച സുപ്രീം കോടതി ആ കേസ് തള്ളുകയാണുണ്ടായത്.