Select Your Language

Notifications

webdunia
webdunia
webdunia
webdunia

'വെജിറ്റേറിയന്‍ ഫുഡ് മാത്രം കഴിച്ചാല്‍ മതി'; എയര്‍ ഇന്ത്യ പൈലറ്റ് ഡേറ്റാ കേബിളില്‍ ജീവനൊടുക്കി, കാമുകന്‍ പിടിയില്‍

മുംബൈയിലെ ഫ്‌ളാറ്റില്‍ ആത്മഹത്യ ചെയ്ത നിലയിലാണ് കഴിഞ്ഞ ദിവസം സൃഷ്ടിയുടെ മൃതദേഹം കണ്ടെത്തിയത്

Suicide case

രേണുക വേണു

, വ്യാഴം, 28 നവം‌ബര്‍ 2024 (08:40 IST)
എയര്‍ ഇന്ത്യ പൈലറ്റ് സൃഷ്ടി തുലിയുടെ (25) ആത്മഹത്യയില്‍ കാമുകന്‍ ആദിത്യ പണ്ഡിറ്റിനെ (27) പൊലീസ് കസ്റ്റഡിയിലെടുത്തു. സൃഷ്ടിയുടെ അമ്മാവന്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തിയാണ് ആദിത്യ പണ്ഡിറ്റിനെ കസ്റ്റഡിയിലെടുത്തത്. സൃഷ്ടിയെ ആദിത്യ പരസ്യമായി ഉപദ്രവിക്കുകയും അപമാനിക്കുകയും ചെയ്തിരുന്നതായി സൃഷ്ടിയുടെ അമ്മാവന്‍ നല്‍കിയ പരാതിയില്‍ ആരോപിച്ചിരുന്നതായി പൊവായ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു. 
 
മുംബൈയിലെ ഫ്‌ളാറ്റില്‍ ആത്മഹത്യ ചെയ്ത നിലയിലാണ് കഴിഞ്ഞ ദിവസം സൃഷ്ടിയുടെ മൃതദേഹം കണ്ടെത്തിയത്. അന്ധേരിയിലെ മാറോള്‍ ഏരിയയിലെ കനകിയ റെയിന്‍ഫോറസ്റ്റ് കെട്ടിടത്തിലെ വാടക ഫ്‌ളാറ്റില്‍ ഡേറ്റാ കേബിളില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു. 
 
ഭക്ഷണശീലം മാറ്റാന്‍ കാമുകന്‍ ആദിത്യ പാണ്ഡിറ്റ് യുവതിയെ നിര്‍ബന്ധിച്ചിരുന്നു. വെജിറ്റേറിയന്‍ ഭക്ഷണം മാത്രം കഴിക്കണമെന്നും നോണ്‍ വെജ് ഭക്ഷണം ഒഴിവാക്കണമെന്നും ഇയാള്‍ ആവശ്യപ്പെട്ടിരുന്നതായി പരാതിയുണ്ട്. ഭക്ഷണത്തിന്റെ പേരില്‍ ഇയാള്‍ യുവതിയെ മാനസികവും ശാരീരികവുമായി പീഡിപ്പിച്ചിരുന്നു എന്നാണ് ആരോപണം. 
 
തിങ്കളാഴ്ച പുലര്‍ച്ചെ ആദിത്യയെ വിളിച്ച് താന്‍ ആത്മഹത്യ ചെയ്യുമെന്നു സൃഷ്ടി പറഞ്ഞിരുന്നു. ഫ്‌ളാറ്റിന്റെ വാതില്‍ പൂട്ടിയിട്ടതിനെ തുടര്‍ന്നു പുറത്തുനിന്നൊരാളെ വിളിച്ച് ആദിത്യ വാതില്‍ തുറന്നു. അപ്പോഴാണു കാമുകിയെ ഡേറ്റാ കേബിളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എല്ലാ വിദ്യാര്‍ഥികളേയും ഉള്‍ക്കൊള്ളുന്നതാകണം പഠനയാത്രകള്‍: വിദ്യാഭ്യാസമന്ത്രി