Select Your Language

Notifications

webdunia
webdunia
webdunia
webdunia

സംശയരോഗം: ഗര്‍ഭിണിയായ ഭാര്യയെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍

സംശയരോഗം: ഗര്‍ഭിണിയായ ഭാര്യയെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍

എ കെ ജെ അയ്യര്‍

, വ്യാഴം, 10 ജൂണ്‍ 2021 (10:02 IST)
ന്യൂഡല്‍ഹി: ഗര്‍ഭിണിയായ ഭാര്യയെ അവിഹിത ബന്ധം ആരോപിച്ച് കൊലപ്പെടുത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ന്യൂഡല്‍ഹിയിലെ നരേലയില്‍ ദില്‍ഷാദ് എന്ന യുവാവാണ് രണ്ട് മാസം ഗര്‍ഭിണിയായ 20 വയസ്സുള്ള തന്റെ ഭാര്യയെ കൊലപ്പെടുത്തിയത്.
 
വാടകവീട്ടില്‍ താമസിക്കുന്ന ഇവര്‍ 9 മാസം മുമ്പാണ് വിവാഹിതരായത്. കഴിഞ്ഞ ദിവസം ഇവര്‍ തമ്മിലുണ്ടായ വാക്കു തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഇവരെ കാണാനെത്തിയ ബന്ധുവാണ് കൊലപാതക വിവരം പോലീസില്‍ അറിയിച്ചത്. ബന്ധു വീട്ടിലെത്തിയപ്പോള്‍ ദില്‍ഷാദ് ഭാര്യയുടെ മൃതദേഹത്തിനടുത്ത് കിടക്കുകയായിരുന്നു എന്നാണു പോലീസ് പറഞ്ഞത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചെന്നിത്തലയെ ഇങ്ങനെ അപമാനിച്ചു ഇറക്കിവിടരുതായിരുന്നു; ഹൈക്കമാന്‍ഡിനെ പരാതി അറിയിച്ച് നേതാക്കള്‍