Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒരുമിച്ച് ജീവിക്കുന്നതിന് തടസം നിന്നു; ലിവിങ് ടുഗതര്‍ പങ്കാളിയുടെ 11 വയസ്സുകാരനായ മകനെ കൊലപ്പെടുത്തിയ 24കാരിയെ അറസ്റ്റ് ചെയ്തു

Murder News Delhi

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 16 ഓഗസ്റ്റ് 2023 (10:30 IST)
ഒരുമിച്ച് ജീവിക്കുന്നതിന് തടസം നിന്ന ലിവിങ് ടുഗതര്‍ പങ്കാളിയുടെ 11 വയസ്സുകാരനായ മകനെ കൊലപ്പെടുത്തിയ യുവതിയെ അറസ്റ്റ് ചെയ്തു. പടിഞ്ഞാറന്‍ ദില്ലിയിലാണ് സംഭവം. 11കാരനായ ദിവ്യാന്‍ഷിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ 24 കാരിയായ പൂജാ കുമാരിയെ പോലീസ് അറസ്റ്റ് ചെയ്തു. ദിവ്യാന്‍ഷിയുടെ പിതാവുമായി അടുപ്പത്തിലായിരുന്നു യുവതി. വിവാഹത്തിന് തടസ്സമാകും എന്ന് കരുതിയാണ് കുട്ടിയെ യുവതി കൊലപ്പെടുത്തിയതെന്ന് സമ്മതിച്ചു.
 
2019 മുതലാണ് കുട്ടിയുടെ പിതാവ് ജിതേന്ദ്രയുമായി യുവതി ബന്ധം ആരംഭിച്ചത്. എന്നാല്‍ മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ജിതേന്ദ്ര മകന്റെയും ഭാര്യയുടെയും അടുത്തേക്ക് മടങ്ങി പോവുകയായിരുന്നു. മകനാണ് ജിതേന്ദ്ര തന്നെ ഉപേക്ഷിക്കാന്‍ കാരണമെന്ന് കരുതിയാണ് യുവതി കൊല നടത്തിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എറണാകുളം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ക്യാമ്പസില്‍ അലഞ്ഞു നടന്ന പശുവിനെ വിറ്റ ജീവനക്കാരന്‍ പിടിയില്‍