ഭർത്താവിനെ കൊല്ലാൻ കൊട്ടേഷൻ നൽകിയ ഭാര്യയും കാമുകനും അറസ്റ്റിൽ

എ കെ ജെ അയ്യര്‍
ബുധന്‍, 6 ജൂലൈ 2022 (18:52 IST)
അഹമ്മദാബാദ് : ഭർത്താവിനെ കൊല്ലാൻ കൊട്ടേഷൻ നൽകിയ ഭാര്യയും കാമുകനും അറസ്റ്റിലായി. പ്രഭാത സവാരിക്കിടെ ട്രക്കിടിച്ചു യുവാവ് കൊല്ലപ്പെട്ട സംഭവത്തിലാണ് ഇത്തരമൊരു ട്വിസ്റ്റ്. കഴിഞ്ഞ ഇരുപത്തിനാലാം തീയതി അഹമ്മദാബാദിലെ വസ്ത്രാൽ ഗ്യാലക്സി കോറൽ സൊസൈറ്റിയിലെ ശൈലേഷ് പ്രജാപതി (43) പ്രഭാത സവാരിക്കിടെ ട്രക്കിടിച്ചു മരിച്ചിരുന്നു.

വാഹനം ഇയാളെ ഇടിച്ചശേഷം നിർത്താതെ പോയതിനാൽ പ്രതികളെ കണ്ടെത്താനായില്ല. തുടർന്ന് വാഹനാപകടം എന്ന നിലയിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ ഇതിനിടെ ഈ വാഹനാപകടത്തിന്റെ വിഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയായിൽ വൈറലായി. റോഡിൽ നിന്ന് മാറിനടന്ന യുവാവിനെ പാഞ്ഞു ചെന്ന് ട്രക്ക് ഇടിച്ചതായിരുന്നു ദൃശ്യങ്ങളിൽ കണ്ടത്. സംഭവം കൊലപാതകമാണെന്ന രീതിയിലായിരുന്നു ഇത് വൈറലായതും. ഇതിനെ തുടർന്ന് ക്രൈംബ്രാഞ്ച് കേസ് അന്വേഷണം ഏറ്റെടുത്തു.

തുടർന്നുള്ള അന്വേഷണത്തിലാണ് വാഹനാപകടത്തിൽ മരിച്ച ശൈലേഷിന്റെ ഭാര്യ ശാരദ എന്ന സ്വാതി (41), ഇവരുടെ സുഹൃത്തായ നിതിൻ പ്രജാപതി (46) എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തത്. സ്വാതി തന്റെ വീടിനടുത്ത് താമസിക്കുന്ന നിതിൻ പ്രജാപതിയുമായി കഴിഞ്ഞ രണ്ടരക്കൊല്ലമായി പ്രണയത്തിലാണെന്നും തങ്ങളുടെ ബന്ധം തുടരാൻ ഭർത്താവ് തടസമാവും എന്നു കണ്ടാണ് ഇവർ ശൈലേഷിനെ കൊലപ്പെടുത്താൻ പദ്ധതി ഇട്ടത് എന്നും പോലീസ് കണ്ടെത്തി.  

ഭർത്താവായ ശൈലേഷിനെ കൊലപ്പെടുത്തുന്നതിനായി നിതിൻ ഗോമതിപൂർ സ്വദേശിയായ യാസിൻ എന്നയാളെ കണ്ടെത്തി. ശൈലേഷിന്റെ ഭാര്യ സ്വാതി ഇയാൾക്ക് പത്ത് ലക്ഷം രൂപ നൽകാനും തയ്യാറായി. ഇതിനൊപ്പം ഭർത്താവിന്റെ ഫോട്ടോ യാസീന് നൽകി. ഭർത്താവ് പ്രഭാത സവാരിക്ക് പോകും എന്ന വിവരവും നൽകിയിരുന്നു.

കൊല നടത്താനായി തിരഞ്ഞെടുത്ത ദിവസം ശൈലേഷ് വീട്ടിൽ നിന്ന് പ്രഭാത സവാരിക്ക് ഇറങ്ങിയ വിവരവും സ്വാതി യാസിനെ അറിയിച്ചു. തുടർന്ന് ട്രക്കുമായി കാത്തുനിന്ന യാസിൻ റോഡിൽ നിന്ന് അകന്നു നടന്നിരുന്ന ശൈലേഷിനെ ട്രാക്ക് അതിവേഗത്തിൽ ഓടിച്ചു കൊലപ്പെടുത്തി. ശൈലേഷിന്റെ മരണത്തിൽ ശത്രുക്കളാരും ഇല്ലെന്നും സ്വാതി മൊഴി നൽകിയിരുന്നു. എന്നാൽ കൊല നടത്തിയ യാസിനെ ഇതുവരെ പൊലീസിന് പിടികൂടാൻ കഴിഞ്ഞിട്ടില്ല. ഇയാളെ രണ്ട് പേർ സഹായിച്ചിട്ടുണ്ടെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ശ്രീലേഖയുടെ 'ഐപിഎസ്' തെരഞ്ഞെടുപ്പ് പോസ്റ്ററുകളില്‍ നിന്ന് നീക്കം ചെയ്ത് ഇലക്ഷന്‍ കമ്മീഷന്‍

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

അവനെ ഞാന്‍ അവിശ്വസിക്കുന്നില്ല: രാഹുല്‍ മാങ്കൂട്ടത്തില്‍ നിരപരാധിയെന്ന് കെ സുധാകരന്‍

പാക്കിസ്ഥാന്റെ വ്യോമാക്രമണത്തിന് തക്ക സമയത്ത് മറുപടി നല്‍കുമെന്ന് താലിബാന്‍

വടക്കു കിഴക്കന്‍ ഇന്ത്യയിലുള്ള ജൂതന്മാരെ ഇസ്രായേല്‍ കൊണ്ടുപോകുന്നു; പദ്ധതിക്ക് ഇസ്രയേല്‍ സര്‍ക്കാര്‍ അംഗീകാരം നല്‍കി

അടുത്ത ലേഖനം
Show comments