Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഉദയ്പൂർ കൊലപാതകം: രാജസ്ഥാനിൽ കർശന സുരക്ഷ

ഉദയ്പൂർ കൊലപാതകം: രാജസ്ഥാനിൽ കർശന സുരക്ഷ
, ബുധന്‍, 29 ജൂണ്‍ 2022 (13:06 IST)
രാജ്യത്തെ ഞെട്ടിച്ച ഉദയ്പൂർ കൊലപാതകത്തിന് പിന്നാലെ രാജസ്ഥാനിൽ അതീവ ജാഗ്രത തുടരുന്നു. എല്ലാ ജില്ലകളിലും ഒരു മാസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. അതേസമയം കൊല്ലപ്പെട്ട കനയ്യ ലാൽ ജീവന് ഭീഷണിയുണ്ടായിരുന്നത് കാട്ടി പരാതി നൽകിയിരുന്നുവെന്ന് പോലീസ് വെളിപ്പെടുത്തി.
 
കൊലപാതകസേസിൻ്റെ അന്വേഷണം എൻഐഎ ഏറ്റെടുക്കും. ഇതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ നിർദേശപ്രകാരം ഉദയ്പൂരിലെത്തിയ എൻഐഎ സംഘം ഇന്ന് സംഭവസ്ഥലം സന്ദർശിക്കും. കൊലപാതകത്തിന് പിന്നിൽ ഭീകരവാദസംഘങ്ങൾക്ക് പങ്കുണ്ടെന്നാണ് കേന്ദ്രം കരുതുന്നത്. ഇതിൻ്റെ ഭാഗമായാണ് പരിശോധന.
 
 നബി വിരുദ്ധ പരാമർശം നടത്തിയ ബിജെപി മുൻ ദേശീയ വക്താവ് നൂപുർ ശർമയെ പിന്തുണച്ച് സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടതിനാണ് തയ്യൽക്കാരനായ കനയ്യലാലിനെ രണ്ട് പേർ ചേർന്ന് വെട്ടിക്കൊന്നത്. കേസിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊലപാതകത്തിന് പിന്നാലെയുണ്ടാകാവുന്ന സംഘർഷസാധ്യത കണക്കിലെടുത്ത് സംസ്ഥാനത്ത് കനത ജാഗ്രത തുടരുകയാണ്. ഇന്നലെ ഉദയ്പൂരിൽ നടന്ന പ്രതിഷേധത്തിന് പിന്നാലെയുണ്ടായ സംഘർഷത്തിൽ നിരവധി വാഹനങ്ങൾക്ക് പ്രതിഷേധക്കാർ തീയിട്ടുരുന്നു. കല്ലേറിൽ പൊലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Udaipur Killing updates: രാജസ്ഥാനില്‍ 24 മണിക്കൂര്‍ നേരത്തേക്ക് ഇന്റര്‍നെറ്റ് വിച്ഛേദിച്ചു, സ്ഥിതി അതീവ ഗുരുതരം