മലേറിയ വന്ന് മരിച്ച ഹിന്ദു പെൺകുട്ടിയുടെ സംസ്ക്കാര ചടങ്ങുകൾക്ക് നേതൃത്വം നൽകി മുസ്ലീം യുവാക്കൾ; അഭിനന്ദനം

വാരണാസിയിലാണ് സംഭവം.

ചൊവ്വ, 13 ഓഗസ്റ്റ് 2019 (15:11 IST)
മലേറിയ വന്ന് മരിച്ച പെൺകുട്ടിയുടെ ശവസംസ്ക്കാര ചടങ്ങുകൾക്ക് നേതൃത്വം നൽകി മുസ്ലീം യുവാക്കൾ. വാരണാസിയിലാണ് സംഭവം. ഞായറാഴ്ച രാത്രിയാണ് മലേറിയ വന്ന് 19 കാരിയായ പെൺകുട്ടി മരിച്ചത്. 
 
പെൺകുട്ടി മരിച്ചതറിഞ്ഞ് വീട്ടിലെത്തിയ മുസ്ലീം യുവാക്കൾ ശവസംസ്ക്കാര ചടങ്ങുകളെക്കുറിച്ച് ആകുലപ്പെടെണ്ടെന്നും അത് തങ്ങൾ നോക്കി കൊള്ളാമെന്ന് ഉറപ്പ് നൽകുകയായിരുന്നു. മൃതദേഹം ശശ്മശാനത്തിലെത്തിച്ച് ബാക്കി ചടങ്ങുകൾ നടത്താനും മുൻപന്തിയിൽ നിന്നതും ഇവരായിരുന്നു. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം വീണ്ടും റെഡ് അലർട്ട്; കനത്ത മഴ മുതൽ അതിതീവ്ര മഴയ്ക്ക് വരെ സാധ്യത; ജാഗ്രത