സമൂഹമാധ്യമ അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കണം; കേന്ദ്രസർക്കാർ സുപ്രീകോടതിയിൽ

കേസ് മദ്രാസ് ഹൈക്കോടതിയില്‍ നിന്ന് സുപ്രീം കോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഫേസ്ബുക്കാണ് സുപ്രീം കോടതിയെ സമീപിച്ചത്.

ചൊവ്വ, 20 ഓഗസ്റ്റ് 2019 (14:35 IST)
സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയിൽ‍. സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാനും വ്യാജവാര്‍ത്ത നിയന്ത്രിക്കുന്നതിനുമടക്കം ഇത് ഗുണകരമാകുമെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അറിയിച്ചു.
 
കേസ് മദ്രാസ് ഹൈക്കോടതിയില്‍ നിന്ന് സുപ്രീം കോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഫേസ്ബുക്കാണ് സുപ്രീം കോടതിയെ സമീപിച്ചത്. ആധാറുമായി അക്കൗണ്ടുകള്‍ ബന്ധിപ്പിക്കാന്‍ ആവശ്യപ്പെടുന്നത് ഉപഭോക്താക്കളുടെ സ്വകാര്യതയെ ബാധിക്കുമെന്ന് ഫേസ്ബുക്ക് അറിയിച്ചിരുന്നു. ഫേസ്ബുക്കിന്റെ ഹർജിയിലാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട് അറിയിച്ചത്.
 
ഭീകരവാദപ്രവര്‍ത്തനങ്ങള്‍ക്കും ലൈംഗീക ചൂഷണത്തിനും സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നുണ്ടെന്നും സമൂഹ മാധ്യമ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്നത് ഇത് തടയാന്‍ സാധിക്കുമെന്നുമാണ് വാദം. കേസ് സെപ്റ്റംബര്‍ 13ന് വീണ്ടും കോടതി വീണ്ടും പരിഗണിക്കും.
 
സെപ്തംബര്‍ 13 ന് വാദം കേള്‍ക്കാനായി കേന്ദ്രസര്‍ക്കാരിനും ഗൂഗിളിനും ട്വിറ്ററിനും യൂട്യൂബിനും സുപ്രീംകോടതി നോട്ടീസ് അയച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

അടുത്ത ലേഖനം മയക്കുമരുന്ന് ലഭിച്ചില്ല; പൊലീസ് സ്‌റ്റേഷനില്‍ യുവാവ് അത്മഹത്യയ്‌ക്ക് ശ്രമിച്ചു