മുത്തലാഖ് നിയമവിരുദ്ധമെന്ന് അലഹബാദ് ഹൈക്കോടതി; മുസ്ലിം സ്ത്രീകൾ സമർപ്പിച്ച ഹർജിയിലാണ് വിധി
മുത്തലാഖ് നിയമവിരുദ്ധം: അലഹബാദ് ഹൈക്കോടതി
മുത്തലാഖ് നിയമവിരുദ്ധമെന്ന് അലഹബാദ് ഹൈക്കോടതി വിധിച്ചു. ത്തലാഖ് ഭരണഘടനാനുസൃതമായ മൗലിക അവകാശങ്ങളുടെ ലംഘനമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. മുത്തലാഖിനെതിരെ മുസ്ലിം സ്ത്രീകൾ നൽകിയ ഹർജിയിലാണ് കോടതി ഇങ്ങനെ ഉത്തരവിട്ടത്. മുത്തലാഖ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട മുസ്ലിം സ്ത്രീകള്‍ക്കായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഹർജി സമർപ്പിച്ചത്.
വ്യക്തിനിയമ ബോര്‍ഡുകള്‍ ഭരണഘടനയ്ക്ക് മുകളിലല്ല. ഭരണഘടനയ്ക്ക് വിധേയമായി മാത്രമേ ഈ വ്യക്തി നിയമ ബോര്‍ഡുകള്‍ക്ക് പ്രവര്‍ത്തിക്കാനാകൂ എന്നും കോടതി വ്യക്തമാക്കി. മുത്തലാഖ് മതാചാരത്തിന്റെ ഭാഗമാണെന്ന നിലപാടാണ് മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് സ്വീകരിച്ചിരുന്നത്. എന്നാല്‍ മുത്തലാഖ് നിര്‍ത്തലാക്കണമെന്ന് കേന്ദ്രസർക്കാൻ സുപ്രിംകോടതിയിൽ ആവശ്യപ്പെട്ടിരുന്നു.
മുത്തലാഖ് ഭരണഘടന പൗരന്മാര്‍ക്ക് ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങളെ ഹനിക്കുന്നുണ്ടോ എന്ന് പരിശോധിക്കുമെന്ന് സുപ്രീംകോടതി. മൗലികാവകാശ ലംഘനം കണ്ടത്തെുകയാണെങ്കില്‍ മുസ്‌ലിം വ്യക്തി നിയമത്തില്‍ എത്രത്തോളം കോടതിക്ക് ഇടപെടാമെന്ന കാര്യത്തില്‍ എല്ലാവരുടെയും അഭിപ്രായങ്ങള്‍ കേള്‍ക്കുമെന്നും കോടതി വ്യക്തമാക്കുകയും ചെയ്തിരുന്നു.