ജയലളിതയുടെ ജീവിതം ശശികലയുടെ കണ്ണിലൂടെ! ഐശ്വര്യ റായ് സമ്മതിക്കുമോ?
ശശികലയുടെ ജീവിതം സിനിമയാക്കാനൊരുങ്ങി രാംഗോപാല്‍ വര്‍മ്മ
പലരുടേയും യഥാർത്ഥ ജീവിതകഥ തിരശീലയിൽ എത്തിച്ച സംവിധായകൻ രാം ഗോപാൽ വർമ തന്റെ പുതിയ ചിത്രത്തിന്റെ പണിപ്പുരയിലാണ്. അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ തോഴി ശശികലയുടെ ജീവിതമാണ് ഇത്തവണ രാം ഗോപാൽ വർമ സിനിമയാക്കുന്നത്. ട്വിറ്ററിലൂടെയാണ് സംവിധായകൻ ഇക്കാര്യം വ്യക്തമാക്കിയത്.
ജയലളിതയുടെ ജീവിതത്തെ ശശികലയുടെ കണ്ണിലൂടെ നോക്കികാണുന്ന ചിത്രമായതിനാലാണ് ചിത്രത്തിന് ശശികലയെന്ന് പേര് നല്‍കിയത്. ജയലളിതയെ താന്‍ ബഹുമാനിക്കുന്നുണ്ട്. എന്നാല്‍ അതിനേക്കാള്‍ വളരെ കൂടുതലാണ് തനിക്ക് ശശികലയോടുള്ള ബഹുമാനം. മറ്റാരേക്കാളും അധികം ശശികല ബഹുമാനിച്ചിരുന്നത് ജയലളിതയെ ആയിരുന്നു. ജയലളിതയുടെ ജീവിതം ശശികലയുടെ കണ്ണിലൂടെ കാണുന്നത് കൂടുതല്‍ സത്യസന്ധവും കാവ്യാത്മകവുമായിരിക്കും. എന്ന് സംവിധായകൻ പറയുന്നു.
നേരത്തേ ജയലളിതയുടെ ജീവിതം മണിരത്നം സിനിമയാക്കിയപ്പോൾ ഐശ്വര്യ റായ്, മോഹൻലാൽ എന്നിവരായിരുന്നു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ജയലളിതയായി ഐശ്വര്യ റായ് തിളങ്ങൽപ്പോൾ അവാർഡുകൾ നിരവധിയായിരുന്നു ആ ചിത്രത്തിന് ലഭിച്ചത്. ശശികലയിലൂടെ ജലയളിതയുടെ ജീവിതം വീണ്ടും വെള്ളിത്തിരയിൽ എത്തുമ്പോൾ ഐശ്വര്യ റായ് അഭിനയിക്കുമോ എന്ന് ആരാധകർ ചോദിക്കുന്നുണ്ട്. ഒരിക്കൽ ഐശ്വര്യ റായ് മികച്ചതാക്കിയതായിരുന്നു ആ ജീവിതം. അതിനാൽ തന്നെയാണ് 'അമ്മ'യായി ഐശ്വര്യ വീണ്ടും എത്തുമോ എന്ന് ചോദിക്കുന്നത്. അതേസമയം, താരങ്ങളെ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് സംവിധായകൻ പറയുന്നു.