Select Your Language

Notifications

webdunia
webdunia
webdunia
webdunia

മകളെ അണിയിച്ചൊരുക്കാൻ നളിനി, വിവാഹം ലണ്ടനിലോ?

മകളെ അണിയിച്ചൊരുക്കാൻ നളിനി, വിവാഹം ലണ്ടനിലോ?
, ശനി, 27 ജൂലൈ 2019 (09:49 IST)
രാജീവ് ഗാന്ധി വധക്കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന പ്രതി നളിനി ഒരു മാസത്തെ പരോളിൽ പുറത്തിറങ്ങിയിരുന്നു. യുകെയിൽ വൈദ്യപഠനം നടത്തുന്ന മകൾ അരിത്രയുടെ വിവാഹം നടത്തുന്നതിനായി സമയം വേണമെന്ന ആവശ്യം പരിഗണിച്ചാണ് ഒരു മാസത്തെ പരോൾ മദ്രാസ് ഹൈക്കോടതി അനുവദിച്ചത്.
 
മകളുടെ വിവാഹ ആവശ്യത്തിനെന്ന് പറഞ്ഞാണ് നളിനി പരോൾ ആവശ്യപ്പെട്ടത്. അതേസമയം, ലണ്ടനില്‍ കഴിയുന്ന മകള്‍ വിവാഹത്തിന് ഇന്ത്യയിലേക്കു വരാന്‍ വീസയ്ക്കു പോലും അപേക്ഷ സമര്‍പ്പിച്ചിട്ടില്ലെന്നാണ് സൂചനകൾ. ഇന്ത്യന്‍ പൗരത്വമില്ലാത്ത മകളുടെ വിവാഹത്തിനെന്നു പറയുന്നത് തന്നെ തട്ടിപ്പാണെന്നായിരുന്നു സർക്കാർ വാദിച്ചത്. വിവാഹം ലണ്ടനില്‍ വച്ചു തന്നെ നടക്കുമെന്നും സൂചനയുണ്ട്.  
 
28 വർഷത്തിനു ശേഷം ഇത് രണ്ടാമത്തെ പരോളാണ്. ഇതിനു മുമ്പ് നളിനി ഒരു ദിവസം മാത്രമാണ് തടവറയ്ക്ക് പുറത്തിറങ്ങിയിട്ടുള്ളത്. പിതാവിന്റെ സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാനായിരുന്നു ഇത്. വെല്ലൂരിനു പുറത്തേക്ക് പോകാൻ അനുവാദമില്ല നളിനിക്ക്. 
 
നളിനിയടക്കം നാല് പ്രതികള്‍ക്ക് ടാഡ കോടതി വിധിച്ച വധശിക്ഷ 1999ല്‍ സുപ്രീം കോടതി ശരിവച്ചിരുന്നു. എന്നാല്‍ സ്ത്രീയായതിനാലും ചെറിയ കുട്ടി ഉള്ളതിനാലും നളിനിയുടെ വധശിക്ഷ ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ട് അന്ന് സോണിയ ഗാന്ധി രംഗത്തെത്തിയിരുന്നു. നളിനിക്ക് ശിക്ഷ ഇളവ് ലഭിക്കുകയും ജീവപര്യന്തമാക്കി ശിക്ഷ വെട്ടിക്കുറക്കുകയും ചെയ്തു. ജയിലില്‍ വച്ചാണ് നളിനി മകളെ പ്രസവിച്ചത്. നളിനിയുടെ ഭർത്താവ് മുരുകന്‍, ശാന്തന്‍, പേരറിവാളന്‍, രവിചന്ദ്രന്‍, ജയകുമാര്‍, റോബര്‍ട്ട് പയസ് എന്നീ പ്രതികള്‍ ഇതേ കേസിൽ ഇപ്പോഴും ജയിൽശിക്ഷ അനുഭവിച്ചു വരികയാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അടൂരിനെന്തിനാണ് ശ്രീരാമനോട് വിരോധം? - ചോദ്യങ്ങളുമായി കുമ്മനം രാജശേഖരൻ