മോഡി ജനങ്ങളെ 'കടലാസുതൂവാല'യായാണ് കണക്കാക്കുന്നത്; പ്രധാനമന്ത്രിക്കെതിരെ മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ഷൂരി
മോഡി ജനങ്ങളെ 'കടലാസുതൂവാല'യായാണ് കണക്കാക്കുന്നത്; പ്രധാനമന്ത്രിക്കെതിരെ മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ഷൂരി
പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യത്തെ ജനങ്ങളെ ‘കടലാസു തുവാല’യായാണ് കണക്കാക്കുന്നതെന്ന് മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ഷൂരി. മോഡി സര്‍ക്കാര്‍ പ്രസിഡന്‍ഷ്യന്‍ രീതിയിലുള്ള സര്‍ക്കാരാണ്. ഇന്ദിര ഗാന്ധിയോടും ജയലളിതയോടുമാണ് ഷൂരി നരേന്ദ്ര മോഡിയെ താരതമ്യപ്പെടുത്തിയത്.
വെള്ളിയാഴ്ചയാണ് മോഡി സര്‍ക്കാരിനെതിരെ ശക്തമായ നിലപാടുമായി അരുണ്‍ ഷൂരി രംഗത്തെത്തിയത്. ഒറ്റയാള്‍ പട്ടാളം പോലെ തികച്ചും പ്രസിഡന്‍ഷ്യല്‍ രീതിയിലുള്ള ഭരണമാണ് നരേന്ദ്ര മോഡി നടത്തുന്നതെന്നും ഇത് ഇന്ത്യയുടെ മുന്നോട്ടുള്ള പോക്കിന് അപകടമാണെന്നും അദ്ദേഹം പറഞ്ഞു.
വാജ്‌പയി സര്‍ക്കാരില്‍ മന്ത്രിയായിരുന്നു അരുണ്‍ ഷൂരി കഴിഞ്ഞ കുറേക്കാലമായി ബി ജെ പിയുമായി അകന്നു കഴിയുകയാണ്. ഇന്ത്യ ടുഡേ ടിവിയില്‍ കരണ്‍ ഥാപ്പറിന് നല്കിയ 40 മിനിറ്റു ദൈര്‍ഘ്യം വരുന്ന അഭിമുഖത്തിലാണ് അദ്ദേഹം മനസ്സു തുറന്നത്.