Select Your Language

Notifications

webdunia
webdunia
webdunia
webdunia

മോദിയെ വാനോളം പുകഴ്ത്തി ഓസീസ് പ്രധാനമന്ത്രി

ഇന്ത്യയില്‍ നാലു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനം ; മോദിയെ വാനോളം പുകഴ്ത്തി ഓസീസ് പ്രധാനമന്ത്രി

New delhi
ന്യൂഡൽഹി , തിങ്കള്‍, 10 ഏപ്രില്‍ 2017 (14:22 IST)
വികസനത്തില്‍ ഇന്ത്യയെ നയിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തി ഓസ്ട്രേലിയൻ പ്രധാനമന്ത്രി മാൽക്കം ടേൺബുൾ. ഇന്ത്യയില്‍ നാലു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയതായിരുന്നു അദ്ദേഹം. ഞായറാഴ്ച ന്യൂഡൽഹിയിലെത്തിയ അദ്ദേഹം 12 വരെ ഇവിടെയുണ്ടാകും എന്നാണ് സൂചന. 
 
ഈ സന്ദര്‍ശനം ഇരുരാജ്യങ്ങൾക്കിടയിലെ ബന്ധം വളര്‍ത്താന്‍ സഹായിക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. മോദി ലോകത്തിലെ സുപ്രധാന രാജ്യങ്ങളിലൊന്നിനെ സവിശേഷമായ വിധത്തിലാണ് നയിക്കുന്നതെന്ന് ടേൺബുള്‍‌ ചൂണ്ടിക്കാട്ടി. ഇന്ത്യയുമായി കഴിയുന്നത്ര ചേർന്ന് പ്രവർത്തിക്കാനാണ് ഓസ്ട്രേലിയ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
 
ഓസ്ട്രേലിയയിലുള്ള നിരവധി ആളുകൾ ഇന്ത്യൻ പശ്ചാത്തലത്തിൽ നിന്നുള്ളവരാണെന്നും ഇത്തരത്തിൽ ഒരുപാട് സമാനതകൾ പുലർത്തുന്ന രാജ്യങ്ങളാണ് ഇന്ത്യയും ഓസ്ട്രേലിയയുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘മഹിജ അഞ്ച് ദിവസം സമരം ചെയ്തിട്ടും ഡിജിപിയെ മാറ്റിയോ?’; സെന്‍കുമാര്‍ കേസ് വാദത്തില്‍ സര്‍ക്കാരിനെ പരിഹസിച്ച് സുപ്രീംകോടതി