Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗാന്ധിജിയല്ല നൂൽ നൂൽക്കുന്നത്, മോദിയാണ്!

ഇനി ഇന്ത്യക്ക് സ്വാതന്ത്യ്രം നേടിത്തന്നതും മോദിയാണെന്ന് പറയുമോ?

ഗാന്ധിജിയല്ല  നൂൽ നൂൽക്കുന്നത്, മോദിയാണ്!
ന്യൂഡല്‍ഹി , വെള്ളി, 13 ജനുവരി 2017 (09:14 IST)
കേന്ദ്രസര്‍ക്കാറിന് കീഴിലുള്ള ഖാദി വില്ലേജ് ഇന്‍ഡസ്ട്രീസ് കമീഷന്റെ (കെ വി ഐ സി) ഈ വര്‍ഷത്തെ കലണ്ടറിലും ഡയറിയിലും മുഖം ചിത്രം പ്രധാനമന്ത്രി മോദിയുടേത്. കഴിഞ്ഞവര്‍ഷം വരെ ഗാന്ധിജി ചര്‍ക്കയില്‍ നൂല്‍നൂല്‍ക്കുന്ന ചിത്രമായിരുന്നു മുഖപേജിലുണ്ടായിരുന്നത്. ഗാന്ധിജിയുടെ പ്രശസ്തമായ ചര്‍ക്ക ചിത്രത്തിലെ അതേ പോസില്‍ മോദി ഇരിക്കുന്നതാണ് ഇത്തവണ. 
 
ചിത്രം സോഷ്യല്‍ മീഡിയില്‍ പ്രചരിച്ചതോടെ പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. 
സ്ഥാപനത്തിലെ ഒരു വിഭാഗം ജീവനക്കാര്‍ പുതിയ കലണ്ടറിനെതിരെ രംഗത്തുവരികയും ചെയ്തു. ഇങ്ങനെയാണെങ്കിൽ ഇന്ത്യക്ക് സ്വാതന്ത്ര്യം നേറ്റി തന്നതും നരേന്ദ്ര മോദിയാണെന്ന് വരെ പറയുമോ എന്നാണ് സോഷ്യൽ മീഡിയ വഴി എല്ലവരും ‌ചോദിക്കുന്നത്.
 
മുമ്പും ഇത്തരത്തില്‍ കലണ്ടറില്‍നിന്ന് ഗാന്ധിയെ മാറ്റിയിട്ടുണ്ടെന്നും കലണ്ടറില്ലെങ്കിലും ഗാന്ധി തന്നെയാണ് സ്ഥാപനത്തിന്റെ ആത്മാവെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ ഇന്ത്യയില്‍ ഖാദി ഉല്‍പന്നങ്ങളുടെ ഏറ്റവും വലിയ അംബാസഡര്‍ എന്ന നിലയിലാണ് മോദി ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
 
കഴിഞ്ഞ വര്‍ഷവും കലണ്ടറില്‍ മോദി ചിത്രം ഉള്‍പ്പെടുത്താന്‍ നീക്കം നടന്നിരുന്നു. എന്നാല്‍, ചില ജീവനക്കാര്‍ ശക്തമായി പ്രതിഷേധിച്ചതോടെ തീരുമാനം പിന്‍വലിക്കുകയായിരുന്നു. ഈ വര്‍ഷത്തെ കേന്ദ്രസര്‍ക്കാര്‍ കലണ്ടറില്‍ മോദിയുടെ വിവിധ ചിത്രങ്ങള്‍ ദിവസങ്ങള്‍ക്കു മുമ്പ് വാര്‍ത്തയായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എനിക്ക് എഴുത്തുകാരനാകണ്ട, ശ്മശാനങ്ങളുടെ നോട്ടു പുസ്തകം ഞാൻ കത്തിക്കുന്നു: കമൽ സി ചവറ