Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജനങ്ങള്‍ തമ്മിലടിച്ച് ചാകുമ്പോൾ ചോര കുടിക്കുന്നവരാണ് കോൺഗ്രസുകാരെന്ന് പ്രധാനമന്ത്രി; കേന്ദ്ര സർക്കാരിന്റെ ഏത് നടപടിയേയും എതിർക്കുക എന്നത് കോൺഗ്രസ് നയം

പ്രതിപക്ഷമായതിനാല്‍ എല്ലാ കാര്യങ്ങളും എതിര്‍ക്കണമെന്ന് കോണ്‍ഗ്രസ് കരുതുന്നുവെന്ന് മോദി

Narendra Modi
ബറൂച്ച് , ഞായര്‍, 3 ഡിസം‌ബര്‍ 2017 (17:01 IST)
രാജ്യത്തെ ജനങ്ങൾക്കിടയിൽ ഭിന്നതയുടെ മതിൽ പണിയുകയാണ് കോൺഗ്രസ് നേതാക്കള്‍ ചെയ്യുന്നത്. ഗുജറാത്തില്‍ വെള്ളപ്പൊക്കമുണ്ടായ വേളയില്‍ കോണ്‍ഗ്രസ് നേതാക്കളെല്ലാം അവരുടെ ഒരു നേതാവിനു വേണ്ടി ബംഗളൂരുവിലായിരുന്നു. അദ്ദേഹമാണ് ഇപ്പോള്‍ കോണ്‍ഗ്രസിനെ നയിക്കുന്നത്. എന്നാല്‍ അദ്ദേഹം ഭറൂചിന് വേണ്ടി എന്താണ് ചെയ്തതെന്നും മോദി ചോദിച്ചു. 
 
എന്താണ് കോൺഗ്രസെന്നും ആ നേതാക്കള്‍ എത്തരക്കാരാണെന്നും ഗുജറാത്തിലെ ജനങ്ങൾക്ക് വ്യക്തമായി അറിയാം. ജനങ്ങള്‍ തമ്മിലടിച്ച് ചാകുമ്പോൾ ചോര കുടിക്കുന്നവരാണ് കോൺഗ്രസുകാർ. കേന്ദ്ര സർക്കാരിന്റെ ഏത് നടപടിയേയും എതിർക്കാൻ വേണ്ടി മാത്രം എതിർക്കുക എന്നതാണ് അവരുടെ നയം. കോൺഗ്രസ് അധികാരത്തിൽ ഇരുന്നപ്പോൾ  സംഘർഷവും കർഫ്യൂവും സർവസാധാരണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മൊബൈല്‍ ഫോണ്‍ നല്‍കിയില്ല; മന്ത്രി മണിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗത്തിന്റെ മകള്‍ ജീവനൊടുക്കി