Select Your Language

Notifications

webdunia
webdunia
webdunia
webdunia

ക്രി​സ്മ​സി​നു​ മുമ്പ് കാ​ണാ​താ​യവ​രെ തി​രി​ച്ചെ​ത്തി​ക്കുമെന്ന് മോദി; 7340 കോ​ടിയുടെ പാ​ക്കേ​ജ് അ​നു​വ​ദി​ക്ക​ണ​മെ​ന്ന് കേ​ര​ളം

ക്രി​സ്മ​സി​നു​ മുമ്പ് കാ​ണാ​താ​യവ​രെ തി​രി​ച്ചെ​ത്തി​ക്കുമെന്ന് മോദി; 7340 കോ​ടിയുടെ പാ​ക്കേ​ജ് അ​നു​വ​ദി​ക്ക​ണ​മെ​ന്ന് കേ​ര​ളം

Narendra modi
തി​രു​വ​ന​ന്ത​പു​രം , ചൊവ്വ, 19 ഡിസം‌ബര്‍ 2017 (19:33 IST)
ഓഖി ചുഴലിക്കാറ്റിൽ കഷ്ടത അനുഭവിക്കുന്നവരുടെ ദു:ഖത്തിൽ പങ്കുചേരുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ദു​ര​ന്ത​ബാ​ധി​ത​ർ​ക്കു സാ​ധ്യ​മാ​യ എ​ല്ലാ സ​ഹാ​യ​ങ്ങ​ളും സ​ർ​ക്കാ​ർ ചെ​യ്തു ന​ൽ​കും. ക്രി​സ്മ​സി​നു​ മുമ്പ് കാ​ണാ​താ​യവ​രെ തി​രി​ച്ചെ​ത്തി​ക്കും. കേന്ദ്ര സര്‍ക്കാര്‍ ഒപ്പമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വിഴിഞ്ഞത്തെയും പൂന്തുറയിലെയും മൽസ്യത്തൊഴിലാളികളാണ് മോദിയെ കാണാൻ എത്തിയത്. വൈകുന്നേരം 4.50 ഓടെയാണ് പൂന്തുറ കമ്യൂണിറ്റി ഹാളിലെത്തി അദ്ദേഹം ദുരന്ത ബാധിതരെ കണ്ടത്.

ദുരന്തം ഉണ്ടായതിന് പിന്നാലെ നിരവധി പേരെ രക്ഷിക്കാന്‍ സാധിച്ചുവെങ്കിലും നിര്‍ഭാഗ്യവശാല്‍ ജീവൻ നഷ്ടമായവരുണ്ട്. അവരുടെ കുടുംബത്തിന്റെ വേദന മനസിലാക്ക് കേന്ദ്ര സർക്കാർ ആവശ്യമായ സഹായങ്ങൾ നൽകും. കേന്ദ്രം ജനങ്ങൾക്കൊപ്പമായതിനാലാണ് കേന്ദ്ര പ്രതിരോധ മന്ത്രി നിർമലാ സീതാരാമൻ തന്നെ നേരിട്ട് കേരളത്തിലെത്തിയതെന്നും മോദി പറഞ്ഞു.

അതേസമയം, ചു​ഴ​ലി​ക്കാ​റ്റ് വി​ത​ച്ച ദു​രി​തം നേ​രി​ടാ​ൻ 7340 കോ​ടി രൂ​പ​യു​ടെ പാ​ക്കേ​ജ് അ​നു​വ​ദി​ക്ക​ണ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രിയോട് കേ​ര​ളം ആ​വ​ശ്യ​പ്പെ​ട്ടു. അ​ടി​യ​ന്ത​ര സ​ഹാ​യ​മാ​യി 1200 കോ​ടി രൂ​പ അ​നു​വ​ദി​ക്ക​ണ​മെ​ന്നും ദീ​ർ​ഘ​കാ​ല പാ​ക്കേ​ജാ​യി 7340 കോ​ടി അ​നു​വ​ദി​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി​യും മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​രും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി ന​ട​ത്തി​യ
കൂ​ടി​ക്കാ​ഴ്ച​യി​ല്‍ കേ​ര​ളം ആ​വ​ശ്യ​പ്പെ​ട്ടു.

കേ​ര​ളത്തിന്റെ ആ​വ​ശ്യ​ങ്ങ​ളും ദു​ര​ന്ത കെ​ടു​തി​ക​ളും വി​ല​യി​രു​ത്തി​യ പ്ര​ധാ​ന​മ​ന്ത്രി ആ​വ​ശ്യ​ങ്ങ​ൾ അ​നു​ഭാ​വ​പൂ​ർ​വം പ​രി​ഗ​ണി​ക്കാ​മെ​ന്ന് ഉ​റ​പ്പു ന​ൽ​കി. ചു​ഴ​ലി​ക്കാ​റ്റ് മു​ന്ന​റി​യി​പ്പ് ല​ഭി​ച്ചി​ല്ലെ​ന്ന കേ​ര​ള​ത്തി​ന്‍റെ പ​രാ​തി പ​രി​ശോ​ധി​ക്കു​മെ​ന്നും മു​ന്ന​റി​യി​പ്പ് സം​വി​ധാ​ന​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്താ​ൻ സ​ഹാ​യം ന​ൽ​കാ​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി യോ​ഗ​ത്തി​ൽ വ്യക്തമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മോദിയെ മറച്ച് ക്യാമറയ്‌ക്ക് മുന്നില്‍ നിന്ന കണ്ണന്താനത്തെ സുരക്ഷാ ജീവനക്കാര്‍ പിടിച്ചുമാറ്റി!