Select Your Language

Notifications

webdunia
webdunia
webdunia
webdunia

അമിതവണ്ണം കുറയ്ക്കണം: മോഹന്‍ലാല്‍, ശ്രേയ ഘോഷല്‍ അടക്കമുള്ള 10 പേര്‍ക്ക് മോദിയുടെ ചലഞ്ച്

PM Modi

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 24 ഫെബ്രുവരി 2025 (13:44 IST)
അമിതവണ്ണം കുറയ്ക്കാന്‍ മോഹന്‍ലാല്‍, ശ്രേയ ഘോഷല്‍ അടക്കമുള്ള 10 പേര്‍ക്ക് മോദിയുടെ ചലഞ്ച്. അമിതവണ്ണത്തിനെതിരായ പ്രചരണത്തിന്റെ ഭാഗമായാണ് വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പത്തു പേരെ പ്രധാനമന്ത്രി മോദി ചലഞ്ച് ചെയ്തത്. ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള, വ്യവസായി ആനന്ദ് മഹീന്ദ്ര, നടന്‍ ആര്‍ മാധവന്‍, ഒളിമ്പിക് മെഡല്‍ ജേതാക്കളായ മനു ഭാക്കര്‍. മീരാഭായി ചാനു, ഇന്‍ഫോസിസ് സഹസ്ഥാപകന്‍ നന്ദന്‍ നീലേകനി, രാജ്യസഭാംഗം സുധാമൂര്‍ത്തി തുടങ്ങിയവര്‍ ചലഞ്ചിന്റെ ഭാഗമാണ്.
 
ഇവരോട് പത്തു പേരെ കൂടി നിര്‍ദ്ദേശിക്കാനും മോദി ആവശ്യപ്പെട്ടു. എക്‌സ് വഴിയായിരുന്നു മോദിയുടെ ചലഞ്ച്. പക്ഷേ എണ്ണയുടെ അമിത ഉപയോഗവും അമിത വണ്ണവും കുറയ്ക്കാന്‍ കഴിഞ്ഞ മങ്കി ബാത്തില്‍ മോദി ആഹ്വാനം ചെയ്തിരുന്നു. ഈ എപ്പിസോഡിന് ശേഷം ഭക്ഷ്യ എണ്ണയുടെ ഉപയോഗം 10% കുറയ്ക്കാന്‍ മോദി എക്‌സില്‍ ആവശ്യപ്പെട്ടിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ത്യയില്‍ അര്‍ബുദ മരണനിരക്ക് കൂടുന്നതായി പഠനം; അഞ്ചില്‍ മൂന്നുപേരും മരണപ്പെടുന്നു