Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊവിഡ് പ്രതിരോധം, നരേന്ദ്രമോദിയുടെ ജനപ്രീതി ഉയർന്നതായി പഠനം

കൊവിഡ് പ്രതിരോധം, നരേന്ദ്രമോദിയുടെ ജനപ്രീതി ഉയർന്നതായി പഠനം
, വ്യാഴം, 30 ഏപ്രില്‍ 2020 (15:12 IST)
കൊറോണപ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നതുവഴി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനസമ്മതി വർധിച്ചതായി പഠനം. അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന മോണിം​ഗ് കൺസൽട്ട് എന്ന സർവ്വേ സ്ഥാപനം നടത്തിയ പഠനത്തിലാണ് പ്രധാനമന്ത്രിയുടെ ജനസമ്മതി കൂടിയതായി പറയുന്നത്.
 
സ്ഥാപനത്തിന്റെ പഠനം അനുസരിച്ച് ജനുവരി ഏഴിന് 76% ആയിരുന്ന മോദിയുടെ ജനപ്രീതി ഏപ്രിൽ 21 ആയപ്പോഴേക്കും 83 ശതമാനമായി ഉയർന്നു.നേരത്തെ പൗരത്വ ബൢഇനെ കൊല്ലി മങ്ങലേറ്റ പ്രതിച്ഛായയാണ് മോദി വീണ്ടും നേടിയെടുക്കുന്നത്. അമേരിക്കയടക്കമുള്ള രാജ്യങ്ങൾക്ക് ഇന്ത്യ മരുന്ന് നൽകിയതും കൃത്യസമയത്ത് രാജ്യത്ത് ലോക്ക്ഡൗൺ നടപ്പിലാക്ക്ഇയതുമുൾപ്പടെയുള്ള നടപടികളാണ് ജനസമ്മതി ഉയരാൻ കാരണമായി ചൂണ്ടികാണിക്കുന്നത്.രാജ്യത്തെ സ്ത്രീകള്‍ക്കും കര്‍ഷകര്‍ക്കും നേരിട്ട് അക്കൗണ്ടുകള്‍വഴി പണമെത്തിക്കുന്നതുള്‍പ്പെടെയുള്ള പദ്ധതികളും ജനപ്രീതി ഉയരാൻ കാരണമായിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അർബൻ ക്രൂസറും ഹിറ്റാകുമോ ? ബ്രെസ്സയുടെ ടൊയോട്ട പതിപ്പ് ഓഗസ്റ്റിൽ വിപണിയിലേയ്ക്ക്