Select Your Language

Notifications

webdunia
webdunia
webdunia
webdunia

കള്ളപ്പണക്കാരെ വെറുതെ വിടില്ല; ഉത്തർപ്രദേശിൽ മാറ്റത്തിന്റെ കാറ്റ് വീശിത്തുടങ്ങി - പ്രധാനമന്ത്രി

ഉത്തർപ്രദേശിൽ മാറ്റത്തിന്റെ കാറ്റ് വീശിത്തുടങ്ങി - പ്രധാനമന്ത്രി

കള്ളപ്പണക്കാരെ വെറുതെ വിടില്ല; ഉത്തർപ്രദേശിൽ മാറ്റത്തിന്റെ കാറ്റ് വീശിത്തുടങ്ങി - പ്രധാനമന്ത്രി
ലക്‍നൌ , തിങ്കള്‍, 2 ജനുവരി 2017 (15:52 IST)
ഉത്തർപ്രദേശിൽ മാറ്റത്തിന്റെ കാറ്റ് വീശിത്തുടങ്ങിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ14 വർഷമായി വികസനമില്ലാതെ സംസ്ഥാനമാണ് യുപി. ഇന്ത്യയുടെ വിധിയിൽ മാറ്റംവരുത്തണമെങ്കിൽ ആദ്യം ഉത്തർപ്രദേശിൽ മാറ്റം കൊണ്ടുവരണമെന്നും സമാജ് വാദി പാര്‍ട്ടിയിലെ കുടുംബ വഴക്കിനെ പരോക്ഷമായി വിമര്‍ശിച്ച് അദ്ദേഹം പറഞ്ഞു.

ലക്‍നൌലെ അംബേദ്കർ ഗ്രൗണ്ടിൽ പരിവർത്തൻ റാലിയെ അഭിസംബോധന ചെയ്യവെയാണ് മോദി സമാജ് വാദി പാര്‍ട്ടിയെ ആക്രമിച്ചത്.

കേന്ദ്ര സർക്കാർ ഉത്തർപ്രദേശിന് മുന്തിയ പരിഗണനയാണ് നൽകുന്നത്. ഈ സംസ്ഥാനത്തിന്റെ വികസനത്തിന് വേണ്ടിയാണ് ഈ പരിഗണന. ഇന്ത്യൻ രാഷ്ട്രീയവുമായി ചേർന്ന് പ്രവർത്തിക്കാൻ തുടങ്ങിയിട്ട് വര്‍ഷങ്ങളായെങ്കിലും ഇതുപോലത്തെ വലിയ ജനപ്രവാഹം കണ്ടിട്ടില്ല. 14 വര്‍ഷമായി യുപിക്ക് പുറത്താണ് ബിജെപിയുടെ സ്ഥാനം. എന്നാലിപ്പോൾ അത് അവസാനിപ്പിക്കാൻ സമയം എത്തിക്കഴിഞ്ഞുവെന്നും മോദി പറഞ്ഞു.

വാജ്പേയിയെ പോലുള്ള നേതാക്കളുടെ കഠിനാധ്വാനമാണ് ലക്നൗവിൽ ബിജെപിയുടെ അടിത്തറ. കള്ളപ്പണക്കാർക്കു വേണ്ടി ബിഎസ്‌പിയും എസ്‌പിയും കൈകോർക്കുകയാണ്. എന്നാൽ കള്ളപ്പണക്കാരെ ആരെയും വെറുതെ വിടില്ലെന്നാണ് തനിക്ക് പറയാനുള്ളത്. ഉത്തര്‍പ്രദേശ് മാറി മാറി ഭരിച്ച പാര്‍ട്ടികള്‍ക്ക് ഇവിടെ വികസനം കൊണ്ടുവരാന്‍ സാധിച്ചില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.   

രാജ്യത്തെ ദാരിദ്രം ഇല്ലാതാക്കാനുള്ള പ്രവര്‍ത്തനമുണ്ടാകണം. അതിനായി വികസനത്തില്‍ രാഷ്‌ട്രീയം കലര്‍ത്താന്‍ പാടില്ല. യുപി സർക്കാരിൽ ഞാൻ ഏറെ അതൃപ്തനാണ്. വികസനത്തിനും പുരോഗതിക്കും വേണ്ടി വോട്ട് ചെയ്യേണ്ട ഉത്തരവാദിത്തമാണ് ജനങ്ങളിൽ വന്നു ചേർന്നിരിക്കുന്നതെന്നും മോദി പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എംടിയെ കടന്നാക്രമിച്ച് മുരളീധരൻ രംഗത്ത്; കമലിനെയും വെറുതെ വിട്ടില്ല