Webdunia - Bharat's app for daily news and videos

Install App

മോദിയെ മറച്ച് ക്യാമറയ്‌ക്ക് മുന്നില്‍ നിന്ന കണ്ണന്താനത്തെ സുരക്ഷാ ജീവനക്കാര്‍ പിടിച്ചുമാറ്റി!

മോദിയെ മറച്ച് ക്യാമറയ്‌ക്ക് മുന്നില്‍ നിന്ന കണ്ണന്താനത്തെ സുരക്ഷാ ജീവനക്കാര്‍ പിടിച്ചുമാറ്റി!

Webdunia
ചൊവ്വ, 19 ഡിസം‌ബര്‍ 2017 (19:02 IST)
ഓഖി ദുരിതബാധിത പ്രദേശങ്ങൾ നേരിൽക്കണ്ടു വിലയിരുത്താൻ തിരുവനന്തപുരത്ത് എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം നില്‍ക്കാന്‍ ശ്രമിച്ച കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തെ സുരക്ഷാ ജീവനക്കാര്‍ മാറ്റി നിര്‍ത്തിയതായി റിപ്പോര്‍ട്ട്.

പൂന്തുറയിൽ മൽസ്യത്തൊഴിലാളികളുമായി പ്രധാനമന്ത്രി സംസാരിക്കുന്നത് ക്യാമറയില്‍ പകര്‍ത്തുന്നുണ്ടായിരുന്നു. ഈ സമയം ക്യാമറ മറച്ച് കണ്ണന്താനം നിന്നതാണ് സുരക്ഷാ ജീവനക്കാര്‍ ഇടപെടാന്‍ കാരണമായത്. മോദിയെ ക്യാമറയില്‍ കൃത്യമായി ലഭിക്കുന്നതിന് സുരക്ഷാ ജീവനക്കാര്‍ കണ്ണന്താനത്തെ പുറകിലേക്ക് നീക്കി നിര്‍ത്തുകയായിരുന്നു.

മൽസ്യത്തൊഴിലാളികള്‍ അവരുടെ ആശങ്കകള്‍ പ്രധാനമന്ത്രിയോട് വിശദീകരിക്കുമ്പോള്‍ മൊഴി മാറ്റി നല്‍കുകയായിരുന്നു കണ്ണന്താനം. അതിനിടെയാണ് ക്യാമറ മറഞ്ഞ് കേന്ദ്രമന്ത്രി നിന്നത്. ഇതോടെയാണ് സുരക്ഷാ ജീവനക്കാര്‍ ഇടപെട്ടത്.

ജനങ്ങള്‍ മോദിയോട് പറഞ്ഞ കാര്യങ്ങള്‍ മൊഴി മാറ്റുകയായിരുന്നു കണ്ണന്താനം. ഈ സമയം അദ്ദേഹം ടെലിവിഷ്യന്‍ ക്യാമറകളെയും ഫോട്ടോഗ്രഫര്‍മാരെയും മറച്ചാണ് കേന്ദ്രമന്ത്രി നിന്നത്. ഇതോടെയാണ് സുരക്ഷാ ജീവനക്കാര്‍ വിഷയത്തില്‍ ഇടപെട്ടത്.

കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം, ഗവർ‌ണർ പി സദാശിവം, മുഖ്യമന്ത്രി പിണറായി വിജയൻ, ഒ രാജഗോപാൽ എംഎൽഎ, വിഎസ് ശിവകുമാർ എംഎൽഎ തുടങ്ങിയവരും പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ബിജെപി സംസ്ഥാന അധ്യക്ഷ പദവി, എം ടി രമേശിന് സാധ്യത, ശോഭാ സുരേന്ദ്രന്റെ പേരും പരിഗണനയില്‍

ഒരു രാജ്യം ഒരു തിരെഞ്ഞെടുപ്പ്: നടപ്പിലാക്കുക 2024ൽ ആദ്യം തിരെഞ്ഞെടുപ്പ് കേന്ദ്രഭരണ പ്രദേശങ്ങളിൽ

ഉത്തരേന്ത്യയിൽ അതിശൈത്യം, ഡൽഹിയിൽ താപനില വീണ്ടും 5 ഡിഗ്രിയ്ക്ക് താഴെ

ശബരിമല : അയ്യപ്പന്മാർക്കായി കൂടുതൽ സ്പെഷൽ ട്രെയിൻ സർവീസുകൾ

ചേർത്തലയിൽ വാഹനാപകടം: രണ്ടു പേർ മരിച്ചു

അടുത്ത ലേഖനം
Show comments