Webdunia - Bharat's app for daily news and videos

Install App

ഓഖി ദുരന്തം; പ്രധാനമന്ത്രി ഇന്ന് പൂന്തുറ സന്ദർശിക്കും, മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

മോദി പൂന്തുറയിൽ

Webdunia
ചൊവ്വ, 19 ഡിസം‌ബര്‍ 2017 (08:18 IST)
ഓഖി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളം സന്ദർശിക്കും. രാജ്‌ഭവനില്‍വച്ച്‌ മുഖ്യമന്ത്രി പിണറായി വിജയനെയും ഗസ്‌റ്റ്‌ ഹൗസില്‍ മത്സ്യത്തൊഴിലാളി പ്രതിനിധികളെയും കാണുമെന്നായിരുന്നു ആദ്യ അറിയിപ്പ്‌. എന്നാൽ, ദുരിത ബാധിത പ്രദേശമായ പൂന്തുറയിൽ നേരിട്ട് സന്ദർശനം നടത്താനാണ് മോദിയുടെ തീരുമാനം.
 
പൂന്തുറ സെന്റ്‌ തോമസ്‌ സ്‌കൂളില്‍ വച്ച്‌ ദുരിതബാധിതരെ പ്രധാനമന്ത്രി ഇന്നു കാണും‌. രാജ്‌ഭവനിലോ വിമാനത്താവളത്തിലോ വച്ചാകും മുഖ്യമന്ത്രിയടക്കമുള്ള നേതാക്കളുമായുള്ള പ്രധാനമന്ത്രിയുടെ കൂടിക്കാഴ്‌ച എന്നും സൂചനയുണ്ട്.
 
ഓഖി ദുരന്തം വിതച്ച ലക്ഷദ്വീപിലും പ്രധാനമന്ത്രി സന്ദര്‍ശനം നടത്തും. സെക്രട്ടേറിയറ്റില്‍വച്ച്‌ ദ്വീപ്‌ നിവാസികളുടെ പ്രശ്‌നങ്ങള്‍ പ്രധാനമന്ത്രി കേള്‍ക്കും. ഓഖിയില്‍ കനത്ത നാശനഷ്‌ടമുണ്ടായ ലക്ഷദ്വീപിനു മാത്രമായി  പാക്കേജ്‌ പ്രഖ്യാപിക്കണമെന്നുള്ള ആവശ്യം ദ്വീപ്‌ നിവാസികള്‍ ഉയര്‍ത്തും.     പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി കര്‍ശന സുരക്ഷ തിരുവനന്തപുരത്ത്‌ ഒരുക്കിയിട്ടുണ്ട്‌.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

Israel - Iran Conflict: പഹ്ലവി ഭരണം പൊളിച്ച അയ്യത്‌തൊല്ലാ ഖൊമൈനിയുടെ ഇസ്ലാമിക വിപ്ലവം, ഇസ്രായേലും സൗദിയും ഇറാൻ്റെ ശത്രുക്കളായത് ഇങ്ങനെ

ഇറാനിൽ കുടുങ്ങിയവരിൽ മലപ്പുറം സ്വദേശികളും, വ്യോമാതിർത്തികൾ അടച്ചു, കരമാർഗം പോകാമെന്ന് ഇറാൻ

ഖമൈനിയെ കൊല്ലാൻ ഇസ്രായേൽ പദ്ധതിയിട്ടു, തടഞ്ഞത് ട്രംപിൻ്റെ ഇടപെടലെന്ന് റിപ്പോർട്ട്

ഉത്തര്‍പ്രദേശില്‍ രണ്ടുദിവസത്തിനിടെ ഇടിമിന്നലേറ്റ് മരിച്ചത് 6 കുട്ടികള്‍ ഉള്‍പ്പെടെ 25 പേര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പുറത്തുനിന്ന് വന്ന രാഷ്ട്രീയ നേതാക്കള്‍ സ്ഥലം വിടണം; നിലമ്പൂരില്‍ നാളെ പരസ്യ പ്രചാരണം അവസാനിക്കും

Air India: 'തുടര്‍ന്ന് പറക്കാന്‍ ബുദ്ധിമുട്ടുണ്ട്'; എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി താഴെയിറക്കി, പൈലറ്റിന്റെ ശബ്ദസന്ദേശം പുറത്ത്

ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം 20 മുതല്‍

കൊച്ചി വിമാനത്താവളത്തിനു ചുറ്റും ഡ്രോണുകള്‍ പറത്തുന്നതിനും ലേസര്‍ രശ്മിക്കും നിരോധനം

International Yoga Day: അന്താരാഷ്ട്ര യോഗദിനം ജൂൺ 21

അടുത്ത ലേഖനം
Show comments