Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജയിലില്‍ പോകേണ്ടി വന്നാല്‍ അവിടെ ചായക്കടതുടങ്ങുമെന്ന് മോഡി

രാഹുല്‍ ഗാന്ധി
അഹമ്മദാബാദ്‌ , ചൊവ്വ, 29 ഏപ്രില്‍ 2014 (14:19 IST)
രാഹുല്‍ മോഡി വാക്പോരില്‍ പുതിയ വികാസം. ഗുജറാത്തില്‍ ലോകായ്ക്ത ഇല്ലാ‍ത്തതാണ് മോഡി ജയിലിലാകാത്തതിന്റെ കാരണമെന്ന് പറഞ്ഞ രാഹുലിനോട് താന്‍ ജയിലില്‍ പോകേണ്ട സാഹചര്യം വരികയാണെങ്കില്‍ അവിടെ ചായക്കട നടത്തുമെന്ന് പറഞ്ഞ് മോഡി തിരിച്ചടിച്ചു.

''ജയിലിലേക്ക് അയച്ചാല്‍ ഞാന്‍ അവിടെ ചായക്കട നടത്തും. എന്നാല്‍ ഗുജറാത്തില്‍ ലോകായുക്ത പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മനസ്സിലാക്കാതെ രാഹുല്‍ നുണ പറയുകയാണ്. എന്നെ ജയിലിലടയ്ക്കാന്‍ കോണ്‍ഗ്രസ് ഒരുപാട് പ്രയത്‌നിച്ചു. എന്നാല്‍ അവര്‍ ജയിലിലാവുകയാണുണ്ടായത്''.

അമ്രേലിയില്‍ ബിജെപി സ്ഥാനാര്‍ഥി നരന്‍ കച്ചാഡിയയുടെ തെരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കുകയായിരുന്നു മോഡി.ഗുജറാത്തിലെ സ്വാതന്ത്ര്യസമര സേനാനികള്‍ക്കു വേണ്ടി ഉചിതമായ ആദരാഞ്ജലി അര്‍പ്പിക്കാനായി
തനിക്ക് വോട്ട് ചെയ്യണമെന്നും ആവശ്യപ്പെട്ടു.

ഗുജറാത്തില്‍ 26 സീറ്റുകളും ബിജെപി നേടുമെന്നും തന്നെ പ്രധാനമന്ത്രിയാക്കേണ്ടതിന്റെ പഏറ്റവും വലിയ ഉത്തരവാദിത്തം ഗുജറാത്തികള്‍ക്കാണെന്നും മോഡി റാലിക്കിടെ പറഞ്ഞു. സര്‍ദാര്‍ പട്ടേലിന് ഉചിതമായ സ്മാരകം നിര്‍മ്മിക്കാന്‍ താന്‍ ഡല്‍ഹിയിലെത്തണം. സര്‍ദാരിന്റെ  മണ്ണില്‍ നിന്നുള്ള പുത്രനെ ഡല്‍ഹിയിലെത്തിച്ച് അദ്ദേഹത്തോടുള്ള ആദരവ് പ്രകടിപ്പിക്കാനുള്ള സമയമാണിതെന്നും അദ്ദേഹം പറഞ്ഞു.

Share this Story:

Follow Webdunia malayalam