Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ഞങ്ങളിലൊരാളെ തൊട്ട് കളിച്ചാല്‍ പാര്‍ട്ടി പോലും നോക്കില്ല‘: കടുപ്പിച്ച് പെണ്‍‌പട

ജയാ ബച്ചന്‍ ‘ബോളിവുഡ് നൃത്തക്കാരി’യെന്ന് നരേഷ് അഗർവാൾ; ഒടക്കി സ്മൃതി ഇറാനിയും സുഷമ സ്വരാജും

'ഞങ്ങളിലൊരാളെ തൊട്ട് കളിച്ചാല്‍ പാര്‍ട്ടി പോലും നോക്കില്ല‘: കടുപ്പിച്ച് പെണ്‍‌പട
, ചൊവ്വ, 13 മാര്‍ച്ച് 2018 (09:05 IST)
സമാജ്‌വാദി പാർട്ടി സ്ഥാനാർഥി ജയാ ബച്ചനെതിരെ വിമര്‍ശനവുമായി നരേഷ് അഗര്‍വാള്‍. ബിജെപിയിൽ ചേർന്ന് മണിക്കൂറുകള്‍ക്കുള്ളിൽ തന്നെ വിവാദത്തിൽ അകപ്പെട്ടിരിക്കുകയാണ് നരേഷ് അഗർവാൾ. ജയാ ബച്ചനെ ‘ബോളിവുഡ് നൃത്തക്കാരി’യെന്ന് വിളിച്ചതാണ് വിവാദങ്ങള്‍ക്ക് കാരണം. 
 
രാജ്യസഭ സീറ്റ് ലഭിക്കാത്തതിൽ പ്രതിഷേധിച്ചു പാർട്ടി വിട്ട നരേഷ് അഗർവാൾ ബിജെപിയിൽ ചേർന്നിരുന്നു. തനിക്ക് രാജ്യസഭാ ടിക്കറ്റ് നിഷേധിച്ചത് സിനിമകളില്‍ ഡാന്‍സ് കളിക്കുന്നവള്‍ക്ക് നല്‍കാനാണെന്ന് നരേഷ് ആരോപിച്ചു.
 
എന്നാല്‍, നരേഷിന്റെ പ്രസ്താവന കേന്ദ്രവനിതാ മന്ത്രിമാരെ ഒട്ടൊന്നുമല്ല ചൊടിപ്പിച്ചത്. മന്ത്രിമാരായ സുഷമ സ്വരാജും സ്മൃതി ഇറാനിയും നരേഷിനെതിരെ പരസ്യമായി രംഗത്തെത്തി. അഗർവാൾ ബിജെപിയിലേക്കു വരുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്നും എന്നാല്‍ ജയ ബച്ചനെക്കുറിച്ചുള്ള പരാമർശം അംഗീകരിക്കാനാവാത്തതാണെന്ന് സുഷമ സ്വരാജ് പറഞ്ഞു.
 
സ്ത്രീകളിലൊരാൾക്ക് എന്തെങ്കിലും പ്രശ്നമുണ്ടായാൽ ഞങ്ങൾ ഒറ്റക്കെട്ടായി നിൽക്കും. രാഷ്ട്രീയം പോലും കണക്കെടുക്കില്ല എന്നായിരുന്നു വിഷയത്തില്‍ സ്മൃതി ഇറാനി പ്രതികരിച്ചത്. ഇതോടെ നരേഷ് അഗർവാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ വലിയ പ്രതിഷേധമാണ് അലയടിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മാതാവ് വിഷം നല്‍കിയെന്നത് സത്യം, വിവാദങ്ങള്‍ അവസാനിപ്പിക്കണം: ഹാദിയ