Webdunia - Bharat's app for daily news and videos

Install App

വീരമൃത്യു വരിച്ച സൈനികർക്ക് രാജ്യത്തിന്റെ ആദരം

Webdunia
ബുധന്‍, 17 ജൂണ്‍ 2020 (07:56 IST)
ഡൽഹി: ലഡാക്കിൽ ചൈനയുമായുണ്ടായ സംഘർഷത്തിൽ വീരമൃത്യു വരിച്ച ഇരുപത് കരസേനാ ജവാന്മാർക്ക് വിട ചൊല്ലി രാജ്യം.കേണൽ റാങ്ക് ഉദ്യോഗസ്ഥനടക്കം മൂന്ന് പേരുടെ മരണവാർത്ത രാവിലെ പുറത്തു വന്നതിന് പിന്നാലെ രാത്രിയോടെയാണ് മറ്റു 17 ജവാന്മാർ കൊല്ലപ്പെട്ട വിവരം സൈന്യം സ്ഥിരീകരിച്ചത്.
 
ചൈനയുമായുള്ള സംഘർഷത്തിൽ വീരമൃത്യു മരിച്ച സൈനികർക്ക് ആദരാജ്ഞലി അർപ്പിക്കുന്നതായി കോണ്ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി പറഞ്ഞു.വീരചരമം പ്രാപിച്ച സൈനികരുടെ കുടുംബങ്ങളുടെ ദുഖത്തിൽ പങ്കുചേരുന്നതായും നിർണായക ഘട്ടത്തിൽ രാജ്യത്തെ മുഴുവൻ ജനങ്ങളും സേനക്ക് പിന്തുണ നൽകണമെന്നും സോണിയ പറഞ്ഞു. ഗാൽവാൻ താഴ്‌വരയിൽ നിന്നുള്ള വാർത്തകൾ ഞെട്ടിക്കുന്നതാണെന്നും വീരമൃത്യു മരിച്ച സൈനികരുടെ കുടുംബങ്ങൾക്ക് അനുശോചനവും ഐക്യദാർണ്ഡ്യവും അറിയിക്കുന്നതായും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
 
കേണൽ സന്തോഷ് ബാബുവിന്റെ മരണംത്തിൽ ഗാധ ദുഖവും ഞെട്ടലും രേഖപ്പെടുത്തി തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖരറാവു ട്വീറ്റ് ചെയ്‌തു. നടൻ മോഹൻലാലും വീരമൃത്യു വരിച്ച ജവാന്മാർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു.ഹരിയാന മുഖ്യമന്ത്രി മനോഹ‍ർ ലാൽ ഖട്ട‍ർ, എൻസിപി അധ്യക്ഷൻ ശരദ് പവാ‍ർ, സുപ്രിയ സുലെ എന്നിവരും ജവാൻമാരുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി.

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments