ദേശീയ ഗാനം കേള്‍പ്പിക്കുമ്പോള്‍ എഴുന്നേറ്റ് നില്ക്കാത്തവര്ക്ക് തടവ് ശിക്ഷ ലഭിച്ചേക്കും
ദേശീയ ഗാനം കേള്‍പ്പിക്കുമ്പോള്‍ എഴുന്നേറ്റ് നില്ക്കാത്തവര്ക്ക് തടവ് ശിക്ഷ
സിനിമ തീയറ്ററില്‍ ദേശീയ ഗാനം കേള്‍പ്പിക്കുമ്പോള്‍ എഴുന്നേറ്റ് നില്ക്കാത്തവര്ക്ക് തടവ് ശിക്ഷ ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കാമെന്ന് സുപ്രീംകോടതി. ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ദേശീയ ഗാനത്തോട് അനാദരവ് കാണിക്കുന്നവര്‍ക്ക് തടവ് ശിക്ഷ ഏര്‍പ്പെടുത്തുന്നതിനായി നിയമ ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ഹര്‍ജിയില്‍ വാദം കേള്‍ക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ആഗസ്റ്റ് 23ന്
കേസ് വീണ്ടും സുപ്രീംകോടതി പരിഗണിക്കും.
തീയറ്ററുകളില്‍ സിനിമയ്ക്ക് മുമ്പ് ദേശീയ ഗാനം കേള്‍പ്പിക്കണമെന്ന സുപ്രീംകോടതി വിധിയിലേക്ക് നയിച്ച ഹര്‍ജി നല്കിയ നാരായണ്‍ ചൗസ്കിയാണ് തടവ് ശിക്ഷ ഏര്‍പ്പെടുത്തണമെന്ന ആവശ്യവുമായി ഇപ്പോള്‍ കോടതിയെ സമീപിച്ചിരിക്കുന്നത്.