ദേശീയഗാനം പാതിയിൽ നിർത്തിച്ചു, പിന്നീട് ആലപിച്ചത് വന്ദേമാതരം ബി ജെ പി വീണ്ടും വിവാദത്തിൽ

വ്യാഴം, 13 ജൂണ്‍ 2019 (16:10 IST)
ദേശീയഗാനം ആലപിക്കുന്നത് പാതിയിൽ നിർത്തിച്ച ശേഷം വന്തേമാതരം പാടി ബിജെപി നേതാക്കൾ. മധ്യപ്രദേശിലെ ഇൻഡോർ മുനിസിപ്പൽ കോർപ്പറേഷൻ സമ്മേളനത്തിലാണ് ദേശീയ ഗാനത്തെ അപമാനിക്കുന്ന സംഭവം ഉണ്ടായത്. സമ്മേളനത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ സംഭവം വലിയ വിവാദമായി മാറിയിരിക്കുകയാണ്. 
 
ഇൻഡോർ മുനിസിപ്പൽ കോപ്പറേഷൻ ബജറ്റ് സമ്മേളനത്തിലായിരുന്നു സംഭവം. ബിജെപി എം എൽ എയും മേയറുമായ മാലിനി ഗൗഡ് ആണ് യോഗത്തിന് അധ്യക്ഷത വഹിച്ചത്. സമ്മേളനത്തിൽ ദേശീയ ഗാനം ആലപിച്ചുകൊണ്ടിരിക്കുന്നതിനിടെ ചില ബിജെപി നേതാക്കൾ ഇടപെട്ട് അവസാനിപ്പിക്കുകയായിരുന്നു. ദേശീയ ഗാനം പാടുന്നത് നിർത്തിയിടത്തുനിന്നും പിന്നീട് ആരംഭിച്ചത് വന്ദേമാതരം ആയിരുന്നു.
 
ദേശീയഗാനത്തെ അപമാനിച്ച അംഗങ്ങൾക്കെതിരെ നടപടി വേണമെന്ന് പ്രതിപക്ഷം ആവശ്യം ഉന്നയിച്ചു കഴിഞ്ഞു. എന്നൽ ഒരംഗത്തിമ് നാവു പിഴച്ചതാണ് എന്നായിരുന്നു കോർപ്പറേഷൻ ചെയർമാൻ അജെയ് സിംഗിന്റെ വിശദീകരണം. ദേശീയ ഗാനത്തെ അപമാനിക്കുന്നത് മൂന്ന് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് എന്നീരിക്കയാണ് ബിജെപി നേതാവ് ഇത്തരം ഒരു വിശദീകരണം നൽകിയിരിക്കുന്നത്.  

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ഡ്രൈവിങ് ശ്രദ്ധിച്ചോളൂ അല്ലേൽ പിഴ വീഴും