Select Your Language

Notifications

webdunia
webdunia
webdunia
webdunia

അവാർഡ് നിരസിച്ചിട്ടില്ല, പുരസ്കാരങ്ങൾ തങ്ങൾക്ക് അർഹിക്കുന്നത് തന്നെ; ഹോട്ടലിലോ വീട്ടിലോ അവാർഡ് എത്തിച്ചാലും സ്വീകരിക്കുമെന്ന്‌ വിട്ടുനിന്ന പുരസ്കാരജേതാക്കൾ

വാർത്ത ദേശീയ ചലച്ചിത്ര പുരസ്കാരം News National film awards
, വ്യാഴം, 3 മെയ് 2018 (17:46 IST)
ദേശീയ പുരസ്കാങ്ങൾ തങ്ങൾ നിരസിച്ചിട്ടില്ലെന്ന്‌ ചടങ്ങിൽ നിന്നും വിട്ടു നിന്ന അവാർഡ് ജേതാക്കൾ വ്യക്തമാക്കി. ഇതിനെ ഒരു പ്രതിഷേതമായി കാണേണ്ടതില്ല തങ്ങളുടെ വിഷമം അറിയിക്കുകയാണ് ചെയ്യുന്നത് എന്നും മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന്` മറുപടിയായി ഇവർ വ്യക്തമാക്കി.
 
ദേശീയ പുരസ്കാരത്തെ തങ്ങൾ ബഹുമാനിക്കുന്നു. പുരസ്കാരങ്ങൾ തങ്ങൾക്ക് അർഹിക്കുന്നത് തന്നെയാണ്. ഹോട്ടലിലൊ വീടുകളിലൊ ആരുമുഖാന്തരവും അവാർഡ് എത്തിച്ചു നൽകിയൽ സ്വീകരിക്കും എന്നും ചടങ്ങിൽ നിന്നും വിട്ടു നിന്ന അവാർഡ് ജേതാക്കൾ വ്യക്തമാക്കി. 
 
അവാർഡ് വങ്ങാനെത്തിയവരിൽ പലരും ആദ്യമായി അവാർഡ് ലഭിച്ചവരാണ്. എന്നിട്ടും ചടങ്ങിൽ നിന്നും വിട്ടു നിൽക്കുന്നത് അടുത്ത വർഷമെങ്കിലും ഇത്തരത്തിൽ വിവേചനപരമായ നടപടി സ്വീകരിക്കാതിരിക്കാനാണെന്ന്‌ ഇവർ വ്യക്തമാക്കി. തങ്ങളുടെ ചോദ്യങ്ങൾക്ക് അധികാരികൾ ഇതു വരെ മറുപടീ പറഞ്ഞിട്ടില്ലെന്നും ഇവർ ചൂണ്ടിക്കട്ടി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എതിർ ശബ്ദം ഉയർത്തിയവരുടെ പേരും ഇരിപ്പിടങ്ങളും സദസ്സിൽ നിന്ന്‌ നീക്കം ചെയ്ത് ദേശീയ പുരസ്കാര സമർപ്പണം തുടരുന്നു, പുറത്ത് അവാർഡ് ജേതാക്കളുടെ പ്രതിഷേധം