Webdunia - Bharat's app for daily news and videos

Install App

Azadi Ka Amrit Mahotsav:ദേശീയ പതാകദിനം, എന്താണ് ഇന്ത്യൻ പതാക നിയമം

Webdunia
വെള്ളി, 22 ജൂലൈ 2022 (14:21 IST)
1947 ജൂലൈ22നാണ് കോൺസ്റ്റിറ്റ്യൂഷൻ അസംബ്ലി ഇന്ത്യയുടെ ദേശീയപതാകയായി നമ്മൾ ഇന്ന് കാണുന്ന ദേശീയപതാകയെ അംഗീകരിക്കുന്നത്. സ്വയം ഭരണ ഇന്ത്യയുടെ ദേശീയപതാകയായി 1947 ഓഗസ്റ്റ് 15 മുതൽ 1950 ജനുവരി 26 വരെയും അതിന് ശേഷം സ്വതന്ത്ര ഇന്ത്യയുടെ പതാകയായും ഇത് മാറി.
 
ഇന്ത്യൻ കരസേനയുടെ യുദ്ധപതാകയായും ഇന്ത്യൻ കരസേനയുടെ ദിവസേനയുള്ള സേനാവിന്യാസത്തിനും ഈ പതാക ഉപയോഗിക്കുന്നു. പതാകയുടെ പ്രദർശനവും ഉപയോഗവും ഇന്ത്യൻ പതാക നിയമപ്രകാരം കർശനമായി നടപ്പാക്കുന്നു. ഇന്ത്യൻ പതാക ഖാദി കൊണ്ട് മാത്രമെ നിർമിക്കാവു എന്ന് പതാകയുടെ ഔദ്യോഗിക നിയമങ്ങൾ അനുശാസിക്കുന്നു. 2002ൽ ഉണ്ടാക്കിയ ഇന്ത്യൻ പതാക നിയമം ദേശീയപതാകയുടെ പ്രദർശനത്തേയും ഉപയോഗത്തേയും നിയന്ത്രിക്കുന്നു. 
 
ഔദ്യോഗിക പതാക ഭൂമിയോ ഹലമോ സ്പർശിക്കരുതാത്തതാകുന്നു. അതുപോലെ പതാക മേശവിരിയായോ വേദിക്ക് മുൻപിൽ തൂക്കുന്നതോ പ്രതിമകളെയോ ഫലകങ്ങളെയോ മൂടാനായോ ഉപയോഗിക്കുവാൻ പാടുള്ളതല്ല.2005 വരെ ദേശീയപതാക ആടയാഭരണങ്ങളുടെ ഭാഗമായോ യൂണിഫോമുകളുടെ ഭാഗമായോ ഉപയോഗിക്കാൻ കഴിയുമായിരുന്നില്ല. 2005ൽ ഇത് ഭരണഘടനഭേദഗതിയിലൂടെ മാറ്റം വരുത്തി. എന്നിരുന്നാലും അരയ്ക്ക് താഴെയുള്ള വസ്ത്രങ്ങളുടെ ഭാഗമായോ അടിവസ്ത്രമാായോ തലയിണകളിലോ തൂവാലകളിലോ ദേശീയപതാക തുന്നിചേർക്കാൻ പാടുള്ളതല്ല.
 
പതാക തുറസ്സായ സ്ഥലത്ത് കാലാവസ്ഥ എന്ത് തന്നെയായാലും പുലർന്നതിന് ശേഷം ഉയർത്തേണ്ടതും അസ്തമയത്തിന് മുൻപേ താഴ്ത്തേണ്ടതുമാണ്. ചില പ്രത്യേകസാഹചര്യങ്ങളിൽ മാത്രം.പൊതുമന്ദിരങ്ങൾക്കുമുകളിൽ രാത്രിയും പതാക പ്രദർശിപ്പിക്കാവുന്നതാണ്‌. തലകീഴായ രീതിയിൽ പതാകയോ അതിന്റെ ചിത്രമോ തന്നെ പ്രദർശിപ്പിക്കരുതാത്തതാകുന്നു. അഴുക്കുപുരണ്ടതോ കീറി പറിഞ്ഞതോ ആയ രീതിയിൽ പതാക പ്രദർശിപ്പിക്കുന്നതും അതിനെ അവഹേളിക്കുന്നതിന് സമമാണ്.

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ഇപിയോട് മാത്രമല്ല, കേരളത്തില്‍ നിന്നുളള എല്ലാ കോണ്‍ഗ്രസ് എംപിമാരുമായും ചര്‍ച്ച നടത്തിയിരുന്നതായി പ്രകാശ് ജാവദേക്കര്‍

മണിപ്പൂരില്‍ സുരക്ഷാ സേന ക്യാമ്പിന് നേരെ തീവ്രവാദി ആക്രമണം: രണ്ട് സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു

തൃശൂരില്‍ മൂന്നാം സ്ഥാനത്തേക്ക് പോകാന്‍ സാധ്യത; 'സുരേഷ് ഗോപി ഫാക്ടര്‍' ക്ലിക്കായില്ലെന്ന് ബിജെപി വിലയിരുത്തല്‍

Lok Sabha Election 2024: സംസ്ഥാനത്തെ പോളിങ് 71.16 ശതമാനം, ജില്ല തിരിച്ചുള്ള കണക്കുകള്‍ നോക്കാം

Rahul Gandhi: അമേഠിയില്‍ രാഹുല്‍ തന്നെ; ജയിച്ചാല്‍ വയനാട് വിടാന്‍ ധാരണ

അടുത്ത ലേഖനം
Show comments