Select Your Language

Notifications

webdunia
webdunia
webdunia
webdunia

നാഗ്പൂരിൽ ദേശീയപതാക ഉയർത്താൻ 52 വർഷമെടുത്ത സംഘടനയുടെ പ്രചാരകനാണ് ദേശീയ പതാക ഉയർത്താൻ ആഹ്വാനം ചെയ്യുന്നത്: മോദിയുടെ ആഹ്വാനത്തെ പരിഹസിച്ച് കോൺഗ്രസ്

നാഗ്പൂരിൽ ദേശീയപതാക ഉയർത്താൻ 52 വർഷമെടുത്ത സംഘടനയുടെ പ്രചാരകനാണ് ദേശീയ പതാക ഉയർത്താൻ ആഹ്വാനം ചെയ്യുന്നത്: മോദിയുടെ ആഹ്വാനത്തെ പരിഹസിച്ച് കോൺഗ്രസ്
, വെള്ളി, 22 ജൂലൈ 2022 (13:25 IST)
രാജ്യത്തെ എല്ലാ വീടുക്കളിലും ദേശീയപതാക ഉയർത്താനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും സമൂഹമാധ്യമങ്ങളിൽ വാക്പോര്. സ്വാതന്ത്ര്യത്തിൻ്റെ 75മത് വാർഷികവേളയിൽ ആഗസ്റ്റ് 13 മുതൽ 15 വരെ വീടുകളിൽ ദേശീയപതാക പ്രദർശിപ്പിക്കണമെന്നാണ് മോദി ആഹ്വാനം ചെയ്തത്.
 
പ്രധാനമന്ത്രിയുടെ അഭ്യർഥന എല്ലാവരും ഏറ്റെടുക്കണമെന്നും യുവാക്കളിൽ രാജ്യസ്നേഹം വർധിപ്പിക്കാൻ മോദിയുടെ ആഹ്വാനത്തിനാകുമെന്നും അമിത് ഷാ ട്വിറ്ററിൽ കുറിച്ചു. അതേസമയം വീടുകളിൽ ദേശീയപതാക ഉയർത്താനുള്ള ആഹ്വാനം ബിജെപിയുടെ കാപട്യത്തെയാണ് തെളിയിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് ജയ്റാം രമേശ് പറഞ്ഞു. നാഗ്പൂരിൽ ദേശീയപതാക ഉയർത്താൻ 52 വർഷമെടുത്ത സംഘടനയുടെ പ്രചാാരകനിൽ നിന്നാണ് ഇത്തരമൊരു ആഹ്വാനമുണ്ടായതെന്നും ജയ്റാം രമേശ് പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Kerala By Election Results 2022: തദ്ദേശ ഉപതിരഞ്ഞെടുപ്പ്: എല്‍ഡിഎഫിന് മേല്‍ക്കൈ, 10 ഇടത്ത് ജയം