Select Your Language

Notifications

webdunia
webdunia
webdunia
webdunia

നാഷണല്‍ ഹെറാള്‍ഡ് കേസ്: സോണിയയ്‌ക്കും രാഹുലിനും തിരിച്ചടി

നാഷണല്‍ ഹെറാള്‍ഡ് കേസ്: സോണിയയ്‌ക്കും രാഹുലിനും തിരിച്ചടി

നാഷണല്‍ ഹെറാള്‍ഡ് കേസ്: സോണിയയ്‌ക്കും രാഹുലിനും തിരിച്ചടി
ന്യൂഡൽഹി , വെള്ളി, 12 മെയ് 2017 (15:39 IST)
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയ്ക്കും മകന്‍ രാഹുല്‍ ഗാന്ധിയ്ക്കും കനത്ത തിരിച്ചടി. ഇരുവര്‍ക്കും എതിരെ ആദായനികുതി വകുപ്പിന് അന്വേഷണം നടത്താമെന്ന് ഡല്‍ഹി ഹൈക്കോടതിയാണ് ഉത്തരവിട്ടു.

ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി നല്‍കിയ കേസാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് തിരിച്ചടിയായിരിക്കുന്നത്. സോണിയയ്‌ക്കും രാഹുലിനും പുറമേ മോട്ടിലാൽ വോറ, ഓസ്‌കർ ഫെർണാണ്ടസ്, സാം പിത്രോദ, സുമൻ ദുബേ തുടങ്ങിയവരും പ്രതികളാണ്.

അസോഷ്യേറ്റഡ് ജേണല്‍സ് എന്ന കമ്പനിയുടെ നിയന്ത്രണം 'യങ് ഇന്ത്യ' എന്ന പുതിയ കമ്പനിക്ക് കൈമാറിയതില്‍ ക്രമക്കേടുണ്ടെന്നാണ് കേസ്.

സോണിയയും രാഹുലും യങ് ഇന്ത്യൻ കമ്പനി എന്നൊരു സ്‌ഥാപനമുണ്ടാക്കി നാഷണൽ ഹെറൾഡ് പുനരുജ്ജിവിപ്പിക്കാൻ ശ്രമിച്ചു, യങ് ഇന്ത്യൻ കമ്പനി, കോൺഗ്രസിന്റെ 50 ലക്ഷം രൂപ മുടക്കി അസോസിയേറ്റഡ് ജേണലിനെ ഏറ്റെടുത്തു. സോണിയയും രാഹുലും മറ്റ് അഞ്ചുപേരും ഇതുവഴി വമ്പിച്ച ക്രമക്കേടു നടത്തിയെന്നുമാണ് സ്വാമിയുടെ ആരോപണം.

അതേസമയം, പ്രശ്‌നവുമായി ബന്ധമില്ലാത്ത സ്വാമിക്ക് കേസ് നല്‍കാന്‍ തന്നെ അവകാശമില്ലെന്നാണ് കോണ്‍ഗ്രസ് നിലപാട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുത്തലാഖിലൂടെ സ്ത്രീകളെ അടിച്ചമര്‍ത്തുകയാണ്, ഇത് നീചവും പ്രാകൃതമായ വിവാഹമോചന രീതിയെന്ന് സുപ്രീംകോടതി