Webdunia - Bharat's app for daily news and videos

Install App

കോൺഗ്രസിന് തിരിച്ചടി; നാഷണൽ ഹെറാൾഡ് കെട്ടിടം ഒഴിയണമെന്ന് ഹൈക്കോടതി

Webdunia
വ്യാഴം, 28 ഫെബ്രുവരി 2019 (15:47 IST)
നാഷണൽ ഹെറാൾഡ് ദിനപത്രത്തിന്റെ കെട്ടിടം ഒഴിയാനുള്ള ഉത്തരവ് ചോദ്യം ചെയ്തുള്ള ഹർജിയിൽ കേൺഗ്രസ്സിനു തിരിച്ചടി. കെട്ടിടം ഒഴിയാൻ ഡൽഹി ഹൈക്കോടതി ഉത്തരവിട്ടു.

പത്രത്തിന്റെ കെട്ടിടം ഒഴിയാനുള്ള ഉത്തരവ് ചോദ്യം ചെയ്തുള്ള ഹർജിയിലാണ് ഡൽഹി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധി പറഞ്ഞത്. സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡ് സമർപ്പിച്ച ഹർജിയും കോടതി തളളി. ഒഴിഞ്ഞുകൊടുക്കുന്നതിനുളള തിയതി കോടതി അറിയിച്ചിട്ടില്ല.

കെട്ടിടം ഒഴിയണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ഒക്ടോബറിൽ നഗര വികസന മന്ത്രാലയം നോട്ടീസ് നൽകിയിരുന്നു. 56 വർഷത്തെ പാട്ടക്കാലാവധി അവസാനിച്ചതിനു പിന്നാലെയായിരുന്നു ഇത്. എന്നാൽ ഇതിനെതിരെ കമ്പനി ഹൈക്കോടതിയെ സമീപിക്കുകയും താൽക്കാലിക സ്റ്റേ നേടുകയുമായിരുന്നു.

എന്നാൽ ഇപ്പോൾ പത്രം പ്രസിദ്ധീകരിക്കുന്നില്ലെന്ന് കാണിച്ച് കേന്ദ്ര നഗരവികസന മന്ത്രാലയം കെട്ടിടം ഒഴിയാൻ നോട്ടീസ് നൽകുകയായിരുന്നു. അസോസിയേറ്റ് ജേർണലിന്റെ ഉടമസ്ഥതയിലുളള നാഷണൽ ഹെറാൾഡ് ദിനപ്പത്രത്തിന്റെ ഓഹരികൾ സോണിയാഗാന്ധിയും രാഹുൽ ഗാന്ധിയും അംഗങ്ങളായ യങ് ഇന്ത്യ കമ്പനിയിലേക്ക് മാറ്റിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Gold Price Today: വേഗം വിട്ടോ സ്വര്‍ണം വാങ്ങാന്‍; പവന് എത്ര രൂപ കുറഞ്ഞെന്നോ?

കേരളത്തിലെ ആത്മഹത്യകളുടെ 41 ശതമാനം ഈ 4 ജില്ലകളില്‍, ജീവനൊടുക്കുന്നവരില്‍ മുന്നില്‍ പുരുഷന്മാർ; പഠനം പറയുന്നത്

UDF: അന്‍വറിനെ ഒപ്പം നിര്‍ത്താന്‍ പരിശ്രമം തുടരണം; കോണ്‍ഗ്രസിനോടു ലീഗ്

Mullaperiyar Dam Water Level: മുല്ലപ്പെരിയാര്‍ ഡാം ഇന്ന് തുറക്കും; അറിയേണ്ടതെല്ലാം

VS Achuthanandan Health Updates: മരുന്നുകളോടു പ്രതികരിക്കുന്നുണ്ട്, വലിയ ആത്മവിശ്വാസത്തിലാണ്; വി.എസിന്റെ മകന്‍

അടുത്ത ലേഖനം
Show comments