Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൈവിട്ട കളിക്കൊരുങ്ങി ജോസഫ്, ശ്രദ്ധയോടെ മാണി; ചെവികൊടുക്കാതെ കോണ്‍ഗ്രസ്!

കൈവിട്ട കളിക്കൊരുങ്ങി ജോസഫ്, ശ്രദ്ധയോടെ മാണി; ചെവികൊടുക്കാതെ കോണ്‍ഗ്രസ്!
കൊച്ചി , തിങ്കള്‍, 25 ഫെബ്രുവരി 2019 (16:00 IST)
ലോക്‍സഭ തെരഞ്ഞെടുപ്പില്‍ രണ്ട് സീറ്റുകൾ വേണമെന്ന കേരള കോൺഗ്രസിന്റെ ആവശ്യം വിലപ്പോകില്ലെന്ന് വ്യക്തം. നിലവിലെ സാഹചര്യത്തിൽ ആവശ്യം അംഗീകരിക്കാൻ കഴിയില്ലെന്ന് യുഡിഎഫ് കൺവീനർ ബെന്നി ബെഹനാൻ വ്യക്തമാക്കി കഴിഞ്ഞുവെങ്കിലും സീറ്റ് വേണമെന്ന വാശിയില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് പിജെ ജോസഫ്.

കോട്ടയത്തിന് പുറമേ ഇടുക്കി, ചാലക്കുടി സീറ്റുകളിൽ ഒന്നുകൂടി വേണമെന്നാണ് പി ജെ ജോസഫിന്‍റെ ആവശ്യം. മുന്നണിയുമായി അകന്നു നിന്ന കേരളാ കോണ്‍ഗ്രസിന് അധിക സീറ്റ് നല്‍കി തൃപ്‌തിപ്പെടുത്തേണ്ടതില്ലെന്നാണ്  ല്‍കേണ്ടതില്ലെന്നാണ് കോണ്‍ഗ്രസിന്റെ വാദം.

സീറ്റ് ലഭിച്ചില്ലെങ്കില്‍ കേരളാ കോണ്‍ഗ്രസ് പിളരുന്ന സാഹര്യവും നിലനില്‍ക്കുന്നുണ്ട്. കോട്ടയത്ത് ആര് മത്സരിക്കണമെന്ന് അവര്‍ക്ക് തീരുമാനിക്കാമെന്നാണ് ബെന്നി ബെഹനാൻ വ്യക്തമാക്കിയത്. കെഎം മാണിയും  ജോസഫും തമ്മിലുള്ള അകലം വര്‍ദ്ധിപ്പിക്കാന്‍ മാ‍ത്രമേ യു ഡി എഫ് കണ്‍‌വീനറുടെ ഈ നിലപാട് സഹായിക്കൂ.

ലോക്‌സഭ സീറ്റ് സംബന്ധിച്ച ഉഭയകക്ഷി ചർച്ച നാളെ നടക്കാനിരിക്കെയാണ് നിലപാട് കടുപ്പിച്ച്​ ജോസഫ് രംഗത്തു വന്നത്. ഇത് മാണിക്കുള്ള മുന്നറിയിപ്പായിട്ടാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം, നിഷ ജോസ് കെ.മാണിയുടെ പേര് ഉയര്‍ന്നു വരുന്നത് ജോസഫ് വിഭാഗത്തെ അലോസരപ്പെടുത്തുന്നുണ്ട്.

ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരള കോൺഗ്രസ് നടത്തുന്ന കേരള യാത്രയെക്കുറിച്ച് വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ കോട്ടയത്ത് വനിതാ സ്ഥാനാര്‍ഥിയെന്ന സാധ്യത തള്ളാനാകില്ലെന്ന് ജോസ് കെ മാണി വ്യക്തമാക്കിയിരുന്നു.

കോട്ടയത്തെ പൊതുചടങ്ങുകളിലും പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിലും നിഷ സജീവമായിരുന്നു. മത്സരിക്കുന്നത് സംബന്ധിച്ചുള്ള വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന്  നിഷ പറയുമ്പോഴും ആശങ്കകള്‍ കേരള കോണ്‍ഗ്രസില്‍ നിറയുകയാണ്. കേരള കോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ക്ക് ചെവി കൊടുക്കേണ്ടതില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസിനുള്ളത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കശുമങ്ങയിൽനിന്നും മദ്യം ഉത്പാദിപ്പിക്കാനൊരുങ്ങി കശുവണ്ടി വികസന കോർപ്പറേഷൻ !