വിവാഹത്തിന്റെ അഞ്ചാംനാള്‍ യുവതിയെ കൊലപ്പെടുത്തി തലയറുത്ത് വഴിലെറിഞ്ഞു; ഭര്‍ത്താവും ബന്ധുക്കളും അറസ്റ്റില്‍
വിവാഹത്തിന്റെ അഞ്ചാംനാള്‍ യുവതിയെ കൊലപ്പെടുത്തി തലയറുത്ത് വഴിലെറിഞ്ഞു
നവവധുവിനെ കൊലപ്പെടുത്തി തലയറുത്തു കൊന്ന യുവാവ് അറസ്റ്റില്‍. വർളി സ്വദേശിയായ പ്രിയങ്ക ഗൗരവ് എന്ന യുവതിയാണ് ദാരുണമായി കൊല ചെയ്യപ്പെട്ടത്. സംഭവത്തില്‍ യുവതിയുടെ ഭർത്താവ് സിദ്ധേഷ് ഗൗരവും ഇയാളുടെ മാതാപിതാക്കളും പോലീസ് പിടിയിലായി.
വിവാഹത്തിന്റെ അഞ്ചാംനാള്‍ ആണ് പെണ്‍കുട്ടി കൊലചെയ്യപ്പെട്ടത്. പ്രിയങ്കയെ കാണാനില്ലെന്ന് കാട്ടി ഈ മാസം അഞ്ചിനാണ് ഭർതൃബന്ധുക്കൾ പൊലീസില്‍ പരാതി നല്‍കിയത്.
പരാതി നല്‍കിയതിന്റെ അടുത്ത ദിവസം തല അറുത്തുമാറ്റിയ യുവതിയുടെ ഉടൽ നവി മുംബൈയിലെ അഴുക്കുചാലിൽ നിന്ന് കണ്ടെത്തിയതോടെയാണ് കേസ് അന്വേഷണം ഭര്‍ത്താവിലേക്കും കുടുംബത്തിലേക്കും തിരിഞ്ഞത്.
വർളിയിലെ സിദ്ധേഷ് ഗൗരവിന്റെ വീട്ടിലെത്തിയ പൊലീസ് നടത്തിയ തെരച്ചിലില്‍ മൃതദേഹത്തിന്റെ കൈകളും കാലുകളും കണ്ടെത്തി. കുടുങ്ങുമെന്ന് വ്യക്തമായതോടെ ഭർതൃബന്ധുക്കൾ യുവതിയുടെ തലഭാഗം മറവ് ചെയ്ത സ്ഥലവും ഏതെന്ന് വ്യക്തമാക്കി.
താനെയിലെ സഹാറൻപുർ-നാസിക് റോഡിലുള്ള വനപ്രദേശത്താണ് യുവതിയുടെ തലഭാഗം കണ്ടെത്തിയത്. കൊലപാതകത്തിന്റെ കാരണം എന്തെന്ന് അന്വേഷിച്ചുവരികയാണ്. തെളിവ് നശിപ്പിക്കാൻ സഹായിച്ച കുറ്റത്തിന് സിദ്ധേഷിന്റെ മാതാപിതാക്കളെയും അറസ്റ്റ് ചെയ്തു.