Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആര്യൻ ഖാന് അന്താരാഷ്ട്ര ലഹരി റാക്കറ്റുമായി അടുത്തബന്ധം: 11 വരെ കസ്റ്റഡിയിൽ‌ വേണമെന്ന് എൻസി‌ബി

ലഹരിമരുന്ന്
, തിങ്കള്‍, 4 ഒക്‌ടോബര്‍ 2021 (18:04 IST)
ആഡംബരക്കപ്പലിലെ ലഹരിമരുന്ന് കേസിൽ അറസ്റ്റിലായ ഷാറൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ഉൾപ്പടെയു‌ള്ള പ്രതികളെ കൂടുതൽ ദിവസം കസ്റ്റഡിയിൽ വിട്ട് കിട്ടണമെന്ന് നാർകോട്ടിക് കൺ‌ട്രോൾ ബ്യൂറോ. രാജ്യാന്തര  ലഹരിമരുന്ന് മാഫിയയുമായി ആര്യന് ബന്ധമുണ്ടെന്ന് തെളിയിക്കുന്ന രേഖകൾ ആര്യന്റെ ഫോണിൽ നിന്നും ലഭിച്ചുവെന്നും എൻസി‌ബി റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
 
ആര്യൻ ഖാന് രാജ്യാന്തര ലഹരിമരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്ന തെളിവുകൾ ലഭിച്ചതായും ലഹരിമരുന്നുകൾ വൻതോതിൽ വാങ്ങുന്നതിനുള്ള ചർച്ചകൾ നടത്തിയത് കണ്ടെത്തിയതായും എൻസി‌ബി കോടതിയെ അറിയിച്ചു. വിശദമായ ചോദ്യം ചെയ്യലിന് തിങ്കളാഴ്‌ച്ച വരെ വിട്ട് കിട്ടണമെന്നാണ് എൻസി‌ബിയുടെ ആവശ്യം.
 
അതേസമയം ആഡംബരക്കപ്പലിൽ ക്ഷണിതാവായാണ് ആര്യൻ എത്തിയതിന് തെളിവില്ലെന്ന് ആര്യൻ ഖാന് വേണ്ടി ഹാജരായ സതീഷ് മാനി ഷിൻഡെ കോടതിയെ അറിയിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തിരുവനന്തപുരത്ത് ഭാര്യയെ മര്‍ദ്ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍