Select Your Language

Notifications

webdunia
webdunia
webdunia
webdunia

എന്‍ഡിടിവി പൂട്ടിക്കാന്‍ മോദി സര്‍ക്കാര്‍ നീക്കം ശക്തമാക്കി; 429 കോടി ഉടന്‍ അടയ്ക്കണമെന്ന് നോട്ടീസ്

എന്‍ഡിടിവി പൂട്ടിക്കാന്‍ മോദി സര്‍ക്കാര്‍ നീക്കം ശക്തമാക്കി; 429 കോടി ഉടന്‍ അടയ്ക്കണമെന്ന് നോട്ടീസ്

എന്‍ഡിടിവി പൂട്ടിക്കാന്‍ മോദി സര്‍ക്കാര്‍ നീക്കം ശക്തമാക്കി; 429 കോടി ഉടന്‍ അടയ്ക്കണമെന്ന് നോട്ടീസ്
ന്യൂഡല്‍ഹി , വ്യാഴം, 27 ജൂലൈ 2017 (20:59 IST)
രാജ്യത്തെ പ്രമുഖ വാര്‍ത്താചാനലായ എന്‍ഡിടിവിയെ വരിഞ്ഞു കെട്ടാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഒരു ദിവസത്തിനിടെ കേന്ദ്രസര്‍ക്കാരിന്റെ മൂന്ന് ഏജന്‍സികള്‍ എന്‍ഡിടിവിക്കെതിരായ നീക്കം ശക്തമാക്കി.

ആദായ നികുതി വകുപ്പ്, സിബിഐ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എന്നിവിടങ്ങളില്‍ നിന്നാണ് എന്‍ഡി ടിവി നടപടി നേരിടുന്നത്.

ചാനല്‍ 429 കോടി രൂപ ഉടന്‍ അടയ്ക്കണമെന്ന് ആദായ നികുതി വകുപ്പ് നോട്ടീസ് നല്‍കി. അമേരിക്കയില്‍ നിന്നും ചാനലില്‍ നിക്ഷേപിക്കപ്പെട്ട 150 ദശലക്ഷം ഡോളറിന്റെ ഇടപാടിന്മേലാണ് നടപടി.

സാവകാശം നല്‍കാതെ 429 കോടി രൂപ ഉടന്‍ അടയ്ക്കണമെന്ന് അറിയിച്ചു കൊണ്ടുള്ള ആദായ നികുതി വകുപ്പിന്റെ നോട്ടീസ് ഞെട്ടലുണ്ടാക്കി. സ്ഥാപനത്തിനെതിരേ ഗൂഢനീക്കമാണ് നടക്കുന്നത്. നരേന്ദ്ര മോദി സര്‍ക്കാരിന്റെ വേട്ടയാടല്‍ ലോകം മുഴുവന്‍ ഉറ്റുനോക്കുകയാണെന്ന് ചാനല്‍ അധികൃതര്‍ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംഭവദിവസം രാത്രി 12.30ന് റിമി ദിലീപിനെ വിളിച്ചു, 11മണിവരെ കാവ്യ ഫോണില്‍ കാത്തിരുന്നു - ആ രാത്രിയില്‍ നടന്നത്...