Webdunia - Bharat's app for daily news and videos

Install App

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ്ര​സം​ഗ​ത്തി​ൽ എ​ന്തു​കൊണ്ട് വി​ക​സ​നം എ​ന്ന വാ​ക്കില്ല ?; ആഞ്ഞടിച്ച് രാ​ഹു​ൽ ഗാ​ന്ധി

മോ​ദി​ക്കു പേ​ടി, വി​ക​സ​ന​ത്തെ​ക്കു​റി​ച്ച് എ​ന്തേ മൗ​നം?- മോ​ദി​യോ​ടു രാ​ഹു​ൽ

Webdunia
ഞായര്‍, 10 ഡിസം‌ബര്‍ 2017 (14:56 IST)
പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദിയ്ക്കെതിരെ വീണ്ടും രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി കോ​ണ്‍​ഗ്ര​സ് ഉ​പാ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി.  മോ​ദി​യു​ടെ സ്വ​ന്തം ന​ഗ​ര​ത്തില്‍ വെച്ചാണ് അ​ദ്ദേ​ഹ​ത്തി​നെ​തിരെ രാഹുല്‍ വിമര്‍ശനം ഉന്നയിച്ചത്. മോ​ദി പേ​ടി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും അ​തു​കൊണ്ടുമാത്രമാണ് അ​ദ്ദേ​ഹം വി​ക​സ​ന​ത്തെ​ക്കു​റി​ച്ച് ഒരക്ഷരം പറയാത്തതെന്നും രാ​ഹു​ൽ പ​രി​ഹ​സി​ച്ചു.​
 
പ്ര​ധാ​ന​മ​ന്ത്രിയ്ക്ക് ഭയമാണ്. ന​ർ​മ​ദ ജ​ല​പ്ര​ശ്ന​ത്തെ​ക്കു​റിച്ച് സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​ചാ​ര​ണം ന​ട​ത്തു​മെന്നായിരുന്നു തു​ട​ക്ക​ത്തി​ൽ മോദി പറഞ്ഞത്. എന്നാല്‍ വ്യ​വ​സാ​യി​ക​ൾ​ക്കാണ് ജ​ലം ല​ഭി​ക്കു​ന്ന​തെ​ന്നു മ​ന​സി​ലാ​ക്കി​യ​തി​നെ തു​ട​ർന്നാണ് ആ ​പ്ര​ചാ​ര​ണം നി​ർ​ത്തിയതെന്നും രാഹുല്‍ പരിഹസിച്ചു.
 
വി​ക​സ​ന​ത്തെ​ക്കു​റി​ച്ചു പ്ര​ചാ​ര​ണം ന​ട​ത്തു​മെന്നായിരുന്നു പിന്നീട് മോദി പ​റഞ്ഞത്. എ​ന്നാ​ൽ വി​ക​സ​ന​ത്തി​നു ഭ്രാ​ന്താ​യെ​ന്നു ജ​ന​ങ്ങ​ൾ മ​ന​സി​ലാ​ക്കി​യ​തോ​ടെ മോ​ദി അ​തും നി​ർ​ത്തി. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ്ര​സം​ഗ​ത്തി​ൽ എ​ന്തു​കൊ​ണ്ടാ​ണ് വി​ക​സനമെന്ന വാ​ക്കി​ല്ലാ​ത്തതെന്നും രാ​ഹു​ൽ ചോ​ദി​ക്കു​ന്നു. 
 
ത​ന്നെ​പ്പ​റ്റി​യാ​ണ് മാത്രമാണ് മോദിക്ക് പ്രസംഗിക്കാനുള്ളത്. എ​ന്നാ​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ത​ന്നെ​ക്കു​റി​ച്ച​ല്ലെന്ന കാര്യം മ​ന​സി​ലാ​ക്കാ​ൻ മോ​ദി ത​യാ​റാ​കു​ന്നി​ല്ല. ഗു​ജ​റാ​ത്തി​ലെ ജ​ന​ങ്ങ​ളു​ടെ ഭാ​വി​യെ​ക്കു​റി​ച്ചാ​ണ് ഈ ​തെ​ര​ഞ്ഞെ​ടു​പ്പ് സം​സാ​രി​ക്കു​ന്നതെന്നും രാഹുല്‍ പറഞ്ഞു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

മുഖ്യമന്ത്രിയുടെ തൃശൂര്‍ ജില്ലാതല യോഗം നാളെ; 'എന്റെ കേരളം' മേയ് 18 മുതല്‍ 24 വരെ, പരിപാടികള്‍ ഇങ്ങനെ

അടിമാലിയില്‍ വീടിന് തീപിടിച്ച് സ്ത്രീയും കുട്ടികളും മരിച്ച സംഭവം; കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടല്ലെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം വഞ്ചിയൂരില്‍ ജൂനിയര്‍ അഭിഭാഷകയെ ക്രൂരമായി മര്‍ദ്ദിച്ച് സീനിയര്‍ അഭിഭാഷകന്‍

കാശ്മീര്‍ വിഷയത്തില്‍ മൂന്നാം കക്ഷിയുടെ ഇടപെടല്‍ അനുവദിക്കില്ല; ട്രംപിന് മുന്നറിയിപ്പുമായി ഇന്ത്യ

Narendra Modi: എസ്-400 തകര്‍ത്തെന്ന പാക്കിസ്ഥാന്റെ അവകാശവാദത്തിനു മോദിയുടെ മറുപടി ഫോട്ടോയിലൂടെ !

അടുത്ത ലേഖനം
Show comments