Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊവിഡ് 19: തമിഴ്‌നാട്ടിൽ സ്ഥിതി ഗുരുതരം, ഒറ്റ ദിവസം റിപ്പോർട്ട് ചെയ്‌തത് 161 പുതിയ കേസുകൾ

കൊവിഡ് 19: തമിഴ്‌നാട്ടിൽ സ്ഥിതി ഗുരുതരം, ഒറ്റ ദിവസം റിപ്പോർട്ട് ചെയ്‌തത് 161 പുതിയ കേസുകൾ
ചെന്നൈ , വെള്ളി, 1 മെയ് 2020 (12:09 IST)
ചെന്നൈ: തമിഴ്‌നാട്ടിൽ കൊവിഡ് രോഗബാധിതരുടെ എണ്ണത്തിൽ വൻവർധനവ്.കഴിഞ്ഞ 24 മണിക്കൂറിനിടെ തമിഴ്‌നാട്ടിൽ 161 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 2323 ആയി ഉയർന്നു. ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ട 161 കേസുകളിൽ 138 കേസുകളും ചെന്നൈയിൽ നിന്നാണ്. തമിഴ്‌നാട്ടിലെ മറ്റുള്ള പ്രദേശങ്ങളിൽ രോഗബാധിതരുടെ എണ്ണം കുറയുമ്പോളും ചെന്നൈയിൽ രോഗബാധിതരുടെ എണ്ണം ഉയരുന്നത് കടുത്ത ആശങ്കയാണ് സംസ്ഥാനത്ത് സൃഷ്ടിക്കുന്നത്.
 
ചെന്നൈയില്‍ രോഗ ബാധ സ്ഥിരീകരിച്ചവരില്‍ ഭൂരിഭാഗം പേര്‍ക്കും രോഗബാധ ഉണ്ടായത് എങ്ങനെയെന്ന് വ്യക്തമായിട്ടില്ല. മൂന്ന് ദിവസത്തിനകം മുന്നൂറിലധികം ആളുകൾക്കാണ് രോഗലക്ഷണമില്ലാതെ കൊവിഡ് സ്ഥിരീകരിച്ചത്. കടുത്ത ആശങ്കയാണ് ആരോഗ്യപ്രവർത്തകർക്ക് ഈ സാഹചര്യം നൽകുന്നത്. അതേ സമയം 1258 പേർ സംസ്ഥാനത്ത് രോഗ്അമുക്തി നെടി. 1035 പേരാണ് ചികിത്സയിൽ ആശുപത്രികളിൽ ഉള്ളത്.രോഗപ്രതിരോധം ശക്തമാക്കുന്നതിനായി തമിഴ്നാട്ടിൽ‌ പല പ്രദേശങ്ങളും കണ്ടൈൻമെന്റ് ഏരിയകളായി തിരിച്ചിരിക്കുകയാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗൂഗിൾ പേ ഇന്ത്യയുടെ ഉപദേശകയായി ആക്‌സിസ് ബാങ്ക് മുൻ സിഇഒ