Select Your Language

Notifications

webdunia
webdunia
webdunia
webdunia

രാജ്യത്ത് പുതിയ ജിഎസ്ടി നിരക്ക് പ്രാബല്യത്തില്‍; മില്‍മയുടെ ഒരു ലിറ്റര്‍ നെയ്യിന് 45 രൂപ കുറയും, നിരക്ക് രണ്ട് സ്ലാബുകളില്‍ മാത്രം

5%, 18% എന്നീ രണ്ടു സ്ലാബുകളില്‍ മാത്രമായിരിക്കും ഇന്നുമുതല്‍ ജിഎസ്ടി നികുതി നിരക്ക് ഉണ്ടായിരിക്കുക.

Milma, Milk, Milk Rate Hike Kerala, സംസ്ഥാനത്ത് പാല്‍ വില വര്‍ധിപ്പിക്കും

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 22 സെപ്‌റ്റംബര്‍ 2025 (10:22 IST)
രാജ്യത്ത് പുതിയ ജിഎസ്ടി നിരക്ക് പ്രാബല്യത്തില്‍ വന്നു. 5%, 18% എന്നീ രണ്ടു സ്ലാബുകളില്‍ മാത്രമായിരിക്കും ഇന്നുമുതല്‍ ജിഎസ്ടി നികുതി നിരക്ക് ഉണ്ടായിരിക്കുക. കേന്ദ്രസര്‍ക്കാരിന്റെ അറിയിപ്പില്‍ പറയുന്നത് അനുസരിച്ച് 99% സാധനങ്ങളും 5% സ്ലാബില്‍ ആയിരിക്കും വരികയെന്നാണ്. വിലക്കുറവിന്റെ ഗുണം ജനങ്ങള്‍ക്ക് ലഭ്യമാകാന്‍ വിപണിയില്‍ നിരീക്ഷണം തുടരുമെന്നും സര്‍ക്കാര്‍ അറിയിക്കുന്നു. 
 
ജിഎസ്ടി കുറഞ്ഞതോടെ മില്‍മയുടെ പാലുല്‍പന്നങ്ങള്‍ക്ക് ഇന്നുമുതല്‍ വില കുറയും. നെയ്യ്, വെണ്ണ, പനീര്‍, ഐസ്‌ക്രീം തുടങ്ങിയ നൂറിലധികം ഉല്‍പ്പന്നങ്ങളുടെ വിലയാണ് കുറയുന്നത്. മില്‍മയുടെ ഒരു ലിറ്റര്‍ നെയ്യിനെ 45 രൂപ കുറയും. അതേസമയം സംസ്ഥാനത്ത് ലോട്ടറിയുടെ ജി എസ് ടി കൂട്ടിയെങ്കിലും ടിക്കറ്റ് വില കൂടിയിട്ടില്ല
 
നിലവിലെ ടിക്കറ്റ് നിരക്ക് തുടരുമെന്ന് ലോട്ടറി വകുപ്പ് വ്യക്തമാക്കി. ലോട്ടറിയുടെ ജി എസ് ടി 28 ശതമാനത്തില്‍ നിന്ന് 40ശതമാനമാക്കിയാണ് കൂട്ടിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Rain Alert: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്