Webdunia - Bharat's app for daily news and videos

Install App

New GST Rates: പാക്ക് ചെയ്ത സാധനങ്ങള്‍ക്ക് മാത്രം വില ഉയരും, ചില്ലറയായി തൂക്കി വില്‍ക്കുന്നവയ്ക്ക് ബാധകമല്ല; അറിയേണ്ടതെല്ലാം

Webdunia
തിങ്കള്‍, 18 ജൂലൈ 2022 (08:13 IST)
New GST Rate India: അരിയും ഗോതമ്പും ഉള്‍പ്പെടെയുള്ള ഭക്ഷ്യസാധനങ്ങള്‍ക്കും പാല്‍ ഉത്പന്നങ്ങള്‍ക്കും ഇന്നുമുതല്‍ വില കൂടും. പാക്കറ്റില്‍ വില്‍ക്കുന്ന തൈര്, മോര്, ലസി, പനീര്‍, ശര്‍ക്കര, തേന്‍, അരിപ്പൊടി, ആട്ട, അവില്‍, ഓട്‌സ്, മാംസം (ഫ്രോസണല്ലാത്തത്), മീന്‍ തുടങ്ങിയവയ്ക്ക് അഞ്ചുശതമാനം ജി.എസ്.ടി. ബാധകമാകുന്നതോടെയാണ് വില വര്‍ധനവ് സംഭവിക്കുക. 
 
മുന്‍പ് ബ്രാന്‍ഡഡ് ഉത്പന്നങ്ങള്‍ക്കുമാത്രമായിരുന്നു ജി.എസ്.ടി. ഇനിമുതല്‍ പാക്കറ്റില്‍ ലേബലൊട്ടിച്ച് വരുന്നവയ്ക്കും നികുതി നല്‍കണം. ഈ ഉത്പന്നങ്ങളുടെ ചില്ലറവില്‍പ്പനയ്ക്ക് നികുതി ബാധകമായിരിക്കില്ല.
 
അതേസമയം, അരി ഉള്‍പ്പെടെയുള്ള ഭക്ഷ്യധാന്യങ്ങളും പയര്‍വര്‍ഗങ്ങളും ചില്ലറയായി തൂക്കി വില്‍ക്കുന്നതിന് ജി.എസ്.ടി. ബാധകമല്ല. അളവുതൂക്ക നിയമപ്രകാരം 25 കിലോഗ്രാംവരെയുള്ള പാക്കറ്റുകളാണ് പാക്കേജ് ഉത്പന്നങ്ങള്‍ എന്നറിയപ്പെടുന്നത്. അളവുതൂക്ക നിയമപ്രകാരം 25 കിലോഗ്രാംവരെയുള്ള പാക്കറ്റുകളാണ് പാക്കേജ് ഉത്പന്നങ്ങള്‍ എന്നറിയപ്പെടുന്നത്. ഇവയ്ക്കുമാത്രമായിരിക്കും നികുതി ബാധകമെന്നാണ് ഞായറാഴ്ച രാത്രി സെന്‍ട്രല്‍ എക്സൈസ് കമ്മിഷണറേറ്റ് ഇറക്കിയ വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

വള്ളിക്കുന്നത്ത് പേപ്പട്ടിയുടെ ആക്രമണം; നാലുപേര്‍ക്ക് ഗുരുതര പരിക്ക്

കൈക്കൂലി: 3000 രൂപാ വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ പിടിയിൽ

ചോറ്റാനിക്കരയില്‍ ആണ്‍ സുഹൃത്തിന്റെ ക്രൂര ആക്രമണത്തിന് ഇരയായ പോക്‌സോ അതിജീവിതയായ പെണ്‍കുട്ടി മരിച്ചു

ജയലളിതയുടെ പിടിച്ചെടുത്ത സ്വത്തുക്കൾ തമിഴ്‌നാടിന്, കൈമാറുന്നത് 27 കിലോ സ്വർണം, 11,344 സാരി, 750 ജോഡി ചെരുപ്പ്...

സംസ്ഥാനത്ത് ഫെബ്രുവരി മുതല്‍ വൈദ്യുതി ചാര്‍ജ് കുറയും

അടുത്ത ലേഖനം
Show comments